Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് വാക്സിൻ സ്വീകരിച്ചത് 25 ശതമാനം പേർ; ഇതുവരെ നൽകിയത് 87.66 കോടി ഡോസ്

ദില്ലി; ഇന്ത്യയിൽ ഇതുവരെ ജനസംഖ്യയുടെ 25 ശതമാനം പേർ വാക്സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം.ഇന്നലെ മാത്രം 53 ലക്ഷം പേരാണ് വാക്സിൻ സ്വീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 87.66 കോടി പിന്നിട്ടു.85,33,076 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. 18 വയസിന് മുകളിലുള്ള 68 ശതമാനം പേരാണ് ഒന്നാം ഡോസ് വാക്സിൻ സ്വീകരിച്ചത്.

vaccine

ഏറ്റവും പുതിയ ഔദ്യോഗിക ഡാറ്റ അനുസരിച്ച് ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങൾ 6 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. പശ്ചിമബംഗാൾ, രാജസ്ഥാൻ, കർണാടക, ബീഹാർ എന്നീ സംസ്ഥാനങ്ങൾ 5 കോടിയിലധികം വാക്സിൻ ഡോസുകൾ വിതരണം ചെയ്തിട്ടുണ്ട്. കർണാടക (35%), രാജസ്ഥാൻ (30%) എന്നിങ്ങനെയാണ് കണക്കുകൾ. 3 കോടി വാക്സിൻ വിതരണം ചെയ്ത നാല് സംസ്ഥാനങ്ങളാണ് ഉള്ളത്. കേരളം (37.44%), ഒഡീഷ (26%), ആന്ധ്രാപ്രദേശ് (24%), തമിഴ്നാട് (20%) എന്നിങ്ങനെയാണ് വിതരണം ചെയ്തത്. കേരളത്തിൽ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92.2 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,46,36,782), 40.5 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,08,31,505) നല്‍കിയതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു. 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 59 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

തെലങ്കാനയിലും ഹരിയാനയിലു ആസാമിലും രണ്ട് കോടി വാക്സിനുകൾ വീതമാണ് വിതരണം ചെയ്തത്. ഇതിൽ തെലങ്കാനയിലും ഹരിയാനയിലും 31 ശതമാനം പേരാണ് രണ്ട് ഡോസ് വാക്സിനെടുത്തത്. അസമിൽ 24 ശതമാനം പേരും.

അതേസമയം കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 85.42 കോടിയിലധികം (85,42,35,155) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. കൂടാതെ, 83.80 ലക്ഷം (83,80,140) വാക്സിൻ ഡോസുകൾ ഉടൻ കൈമാറും.4.57 കോടിയിൽ അധികം (4,57,98,120) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്, ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 28,178 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,29,86,180 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.83 %.രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിൽ.
രാജ്യത്തു തുടർച്ചയായി രണ്ടാം ദിവസവും റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം 20000 ത്തിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്18,870 പേർക്കാണ്.

നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,82 ,520 പേരാണ്.കഴിഞ്ഞ 194 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.84 ശതമാനമാണ്.രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15 ,04 ,713 പരിശോധനകൾ നടത്തി. ആകെ 56.7 4 കോടിയിലേറെ (56,74,50,185 ) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.82 ശതമാനമാണ്. കഴിഞ്ഞ 96 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 2.25 ശതമാനമാണ്. കഴിഞ്ഞ 30 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 113 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+