ഇതുവരെ വിതരണം ചെയ്തത് 98 കോടി ഡോസ്..ഇന്ത്യ ലക്ഷ്യത്തിലേക്ക് അടുക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ദില്ലി; കൊവിഡ് വാക്സിൻ വിതരണത്തിൽ രാജ്യം ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഇതുവരെ 98 കോടി ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. വളരം വേഗം തന്നെ 100 കോടി ഡോസ് ലക്ഷ്യം കൈവരിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.'ഇനി വെറും രണ്ട് സ്റ്റപ് കൂടി..രാജ്യം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്',മന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 102 കോടിയിലധികം (1,02,05,09,915) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉപയോഗിക്കാത്ത 10.72 കോടിയിലധികം (10,72,90,010) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/ കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ അർഹരായ നൂറ് ശതമാനം ആളുകൾക്കും ആദ്യ ഡോസ് കൊവിഡ് വാക്സിൻ നൽകിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചു. സംസ്ഥാനത്തിന്റെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. രാജ്യത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംസ്ഥാനം കൈവരിച്ച നേട്ടം വളരെ വലിയ പങ്കാണ് വഹിക്കുന്നത്. ജനങ്ങളുടെ സഹകരണത്തിലൂടെയാണ് ഇത് സാധിച്ചത്,പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതേസമയം കേരളത്തിൽ വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 93.9 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,50,97,656), 45.9 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,22,73,031) നല്‍കിയിട്ടുണ്ട്.
കൊവിഡ് കേസുകളിലും വലിയ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ന് 6676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 83,184 കോവിഡ് കേസുകളില്‍, 10.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രിയിൽ കഴിയുന്നത്. ഇന്ന് 60 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേരാണ് രോഗമുക്തി നേടിയത്. 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
അതേമയം രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 19,582 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,34,39,331 ആയി.ദേശീയ രോഗമുക്തി നിരക്ക് 98.12% ആണ്. 2020 മാര്‍ച്ചിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.തുടര്‍ച്ചയായ 113-ാം ദിവസവും 50,000ത്തില്‍ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും/ കേന്ദ്രഭരണപ്രദേശങ്ങളുടെയും നിരന്തരവും കൂട്ടായതു മായ പ്രയത്നങ്ങളുടെ ഫലമാണിത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13,596 പേര്‍ക്കാണ്. പ്രതിദിന കോവിഡ് കേസുകള്‍ 230 ദിവസത്തിനിടെ ഏറ്റവും താഴ്ന്ന നിലയില്‍.നിലവില്‍ രാജ്യത്തു ചികിത്സയിലുള്ളത് 1,89,694 പേരാണ്. കഴിഞ്ഞ 221 ദിവസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.56 ശതമാനമാണ്.
രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 9,89,493 പരിശോധനകള്‍ നടത്തി. ആകെ 59.19 കോടിയോളം (59,19,24,874) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്. കഴിഞ്ഞ 115 ദിവസമായി ഇത് 3 ശതമാനത്തില്‍ താഴെയാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.37 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് കഴിഞ്ഞ 49 ദിവസമായി 3 ശതമാനത്തില്‍ താഴെയാണ്. തുടര്‍ച്ചയായ 132-ാം ദിവസവും ഇത് 5 ശതമാനത്തില്‍ താഴെയാണ്.
ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 102 കോടിയിലധികം (1,02,05,09,915) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 10.72 കോടിയിലധികം (10,72,90,010) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/ കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ട്.












Click it and Unblock the Notifications