Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്യത്തിലേക്ക് അടുത്ത് രാജ്യം; ഇതുവരെ വിതരണം ചെയ്തത് 95 കോടി ഡോസ് വാക്സിനെന്ന് ആരോഗ്യമന്ത്രി

ദില്ലി; രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 100 കോടിയിലേക്ക് അടുക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ. ഈ നേട്ടം രാജ്യത്തിന് അഭിമാനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 95 കോടിയിലധികം ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തിട്ടുണ്ട്. കൂടാതെ 18 വയസ്സിന് മുകളിലുള്ള 73 ശതമാനം പേരും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ ഡോസുകളും അതിവേഗം നൽകുമെന്നും മന്ത്രി പറഞ്ഞു.

covid

കഴിഞ്ഞ 24 മണിക്കൂറിൽ 46,57,679 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 95 കോടി (95,19,84,373)പിന്നിട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു . 92,57,689 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 21,563 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,32,93,478 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.00 ശതമാനമാണ്. രോഗമുക്തി നിരക്ക് 2020 മാർച്ചിന് ശേഷമുള്ള ഏറ്റവും ഉയർന്ന തോതിലാണ്.
തുടർച്ചയായ 106 -ാം ദിവസവും 50,000-ത്തിൽ താഴെയാണ് പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 18,132 പേർക്കാണ്.215 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ.
നിലവിൽ രാജ്യത്തു ചികിത്സയിലുള്ളത് 2,27,347 പേരാണ്.കഴിഞ്ഞ 209 ദിവസങ്ങളിലെ ഏറ്റവും കുറവ്. നിലവിൽ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.67 ശതമാനമാണ്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,35,797 പരിശോധനകൾ നടത്തി. ആകെ 58.36 കോടിയിലേറെ (58,36,31,490 ) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 1.53 ശതമാനമാണ്. കഴിഞ്ഞ 108 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 1.75 ശതമാനമാണ്. കഴിഞ്ഞ 42 ദിവസമായി ഇത് 3 ശതമാനത്തിൽ താഴെയും 125 ദിവസമായി 5 ശതമാനത്തിൽ താഴെയുമാണ്.കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 96.75 കോടിയിലധികം (96,75,07,995) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.8.43 കോടിയിൽ അധികം (8,43,17,810) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്. കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

പച്ചപ്പില്‍ തിളങ്ങി അനാര്‍ക്കലി മരയ്ക്കാര്‍; പുതിയ ഫോട്ടോഷൂട്ട് കിടിലമെന്ന് ആരാധകര്‍

അതേസമയം കേരളത്തിലും വാക്സിൻ വിതരണം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനത്ത് ഇതുവരെ വാക്സിൻ എടുക്കേണ്ട ജനസംഖ്യയുടെ 93.4 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,49,68,992), 44 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,17,55,545) നല്‍കിയതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. അതിനിടെ സംസ്ഥാനത്ത് ഇന്ന് 6996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓണത്തിന് ശേഷം ആദ്യമായാണ് കേരളത്തിൽ ഇത്രയും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി 6996 പേര്‍ക്കാണ് രോഗം ബാധിച്ചത്. മാത്രമല്ല രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,576 പേര്‍ കൂടി
രോഗമുക്തി നേടി. ഇതോടെ 46,73,442 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.ഇതോടെ 1,01,419 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+