കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 8,954 പേർക്ക് കൂടി കൊവിഡ്; 267 മരണം.. വാക്സിൻ വിതരണം 124 കോടി കടന്നു

Google Oneindia Malayalam News

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 8,954 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 267 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,69,247 ആയി.3,45,96,776 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീക്കരിച്ചത്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാണ്. 99,023 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 547 ദിവസങ്ങൾക്കുശേഷമാണ് ഇത്രയും കുറവ് കേസുകൾ സ്ഥിരീകരിക്കുന്നത്. ഇത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.29 ശതമാനമാണ്.

 coronavirus556-1583999474-16

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 10,207 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,28,506 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.36 %. തുടർച്ചയായി 157 -ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000 ത്തിൽ താഴെയാണ്. രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,08,467 പരിശോധനകൾ നടത്തി. ആകെ 64.24 കോടിയിലേറെ (64,24,12,315) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.84 ശതമാനം ആണ് . ഇത് 17 ദിവസമായി 1 ശതമാനത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.81 ശതമാനമാണ് . കഴിഞ്ഞ 58 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും,തുടർച്ചയായ 93 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ 80,98,716 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 124.10 കോടി (1,24,10,86,850) കടന്നു.
1,28,94,826 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ (1.12.2021),137 കോടിയിലധികം (1,37,87,00,630) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.24. 16 കോടിയിൽ അധികം (24,16,48,086) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൈവശം അവശേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.

ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ ആറ് യാത്രക്കാർക്ക് കൊവിഡ്

രാജ്യത്ത് ഒമിക്രോൺ ജാഗ്രത തുടരുന്നതിനിടെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയ ആറ് യാത്രക്കാർക്ക് മഹാരാഷ്ട്രയിൽ കൊവിഡ് സ്ഥിരീകരിച്ചു. ആറുപേരുടേയും സാമ്പിളുകൾ ദീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ടെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ആറ് യാത്രക്കാരുടേയും കോൺടാക്റ്റ് ട്രേസിംഗ് പുരോഗമിക്കുകയാണ്.

കൊവിഡ് സ്ഥിരീകരിച്ച ആറ് പേരിൽ മൂന്ന് പേർ മുംബൈ, കല്യാൺ-ഡോംബിവാലി, മീരബയന്തർ പ്രദേശവാസികളാണ്. ഒരാൾ പൂനെ സ്വദേശിയാണ്. നൈജീരയിൽ നിന്നത്തിയ രണ്ട് പേർ പിമ്പ്രി -ചിഞ്ചവാദ് സ്വദേശികളാണ്. അതേസമയം ഒമിക്രോൺ പശ്ചാത്തലത്തിൽ പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ഏർപ്പെടുത്തിയ കർശന നിർദ്ദേശങ്ങൾ ഇന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരും.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

ഇത് പ്രകാരം അപകടസാദ്ധ്യതയുള്ള രാജ്യങ്ങള്‍ എന്ന് തിരിച്ചറിഞ്ഞിട്ടുള്ളിടങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെല്ലാവരും ഇന്ത്യയിലേക്ക് തിരിക്കുന്നതിന് 72 മണിക്കൂറിന് മുമ്പ് നടത്തിയ കോവിഡ്-19 പരിശോധനയ്ക്ക് പുറമെ ഇന്ത്യയില്‍ എത്തിചേര്‍ന്ന ശേഷം നിര്‍ബന്ധമായും വിമാനത്താവളത്തില്‍ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാകണം. ഈ പരിശോധനയില്‍ പോസിറ്റീവാണെന്ന് കണ്ടെത്തുന്ന യാത്രക്കാരെ ചികിത്സാ മാനദണ്ഡം (ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍) ഐസൊലേറ്റ് ചെയ്യുകയും അവരുടെ സാമ്പിളുകള്‍ ഹോള്‍ ജിനോം സീക്വന്‍സിംഗ് എടുക്കുകയും ചെയ്യും. നെഗറ്റീവായ യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പോകാം, എന്നാല്‍ ഇവര്‍ 7 ദിവസത്തേക്ക് ക്വാറന്റീനിൽ കഴിയണം.

English summary
India’s Cumulative COVID-19 Vaccination Coverage exceeds 124.10 Cr
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X