Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ കൊവിഡ് വാക്സിൻ വിതരണം 140 കോടി കവിഞ്ഞു..ദേശീയ രോഗമുക്തി നിരക്ക് 98.40%

ദില്ലി; വ്യാഴാഴ്ച 57,44,652 ഡോസ് വാക്സിനുകൾ നൽകിയതോടെ വെള്ളിയാഴ്ച രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 140.31 കോടി (1,40,31,63,063) കടന്നു. 1,48,79,511 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 147.72 കോടിയിലധികം (1,47,72,11,135) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.17.97 കോടിയിൽ അധികം (17,97,34,311) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും സർക്കാർ അറിയിച്ചു.

coronavirus3-1592217314-164035407

അതിനിടെ വ്യാഴാഴ്ച 7,051 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,42,15,977 ആയി. ദേശീയ രോഗമുക്തി നിരക്ക് 98.40 ശതമാനം ആണ്. 2020 മാർച്ച് മുതൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 57 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 15,000-ത്തിൽ താഴെയാണെന്ന് സർക്കാർ വാർത്താകുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 6,650 പേർക്കാണ്. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 77,516 പേരാണ്. ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.22 ശതമാനമാണ് - മാർച്ച് 2020 മുതലുള്ള ഏറ്റവും കുറഞ്ഞ കണക്ക്.

രാജ്യത്തെ പരിശോധനാ ശേഷി ഗണ്യമായി വർദ്ധിപ്പിച്ചതോടെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,65,887 പരിശോധനകൾ നടത്തി. ആകെ 66.98 കോടിയിലേറെ (66,98,09,816) പരിശോധനകളാണ് ഇതുവരെ നടത്തിയത്.

പരിശോധനകൾ വർധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.59 ശതമാനമാണ് - 40 ദിവസമായി 1% ത്തിൽ താഴെ. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.57 ശതമാനമാണ്. കഴിഞ്ഞ 81 ദിവസമായി ഇത് 2 ശതമാനത്തിൽ താഴെയും, 116 ദിവസമായി 3 ശതമാനത്തിൽ താഴെയുമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Recommended Video

cmsvideo
    Booster dose with AstraZeneca vaccine found to work against Omicron | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+