Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 180 കോടി കവിഞ്ഞു; ദേശീയ രോഗമുക്തി നിരക്ക് 98.71 %

ദില്ലി; കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 20.31 ലക്ഷത്തിലധികം (20,31,275) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 180.13 കോടി (1,80,13,23,547) പിന്നിട്ടു. 2,10,85,852 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

xcoronavirus10-1586519987-jpg-pagespeed-ic-bymdwtizxy-1592571624-1646998937.jpg -Properties

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 182.65 കോടിയോടടുത്ത്‌ (1,82,65,14,930) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 17.42 കോടിയിലധികം (17,42,45,896) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.

അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസ് 22 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3,116 പേര്‍ക്കാണ്.

നിലവില്‍ 38,069 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 0.09 ശതമാനമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5,559 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,24,37,072 ആയി.
ദേശീയ രോഗമുക്തി നിരക്ക് 98.71 % ആണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 7,61,737 പരിശോധനകള്‍ നടത്തി. ആകെ 77.85 കോടിയിലേറെ (77,85,20,151) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.50 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.41 ശതമാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+