രാജ്യത്ത് കൊവിഡ് വാക്സിൻ വിതരണം 186.22 കോടി പിന്നിട്ടതായി കേന്ദ്രസർക്കാർ
തിരുവനന്തപുരം; ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 186.22 കോടി (1,86,22,76,304) പിന്നിട്ടതായി കേന്ദ്രസർക്കാർ. 2,26,31,632 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ബുധനാഴ്ച, 2.36 കോടി യിലധികം (2,36,92,551) കൗമാരക്കാര്‍ക്ക് ആദ്യ ഡോസ് നല്‍കി. 18 - 59 വയസിനിടയിൽ പ്രായമുള്ളവർക്കുള്ളവർക്ക് 62,683 ഡോസ് കരുതൽ വാക്സിനും നൽകിയതായി സർക്കാർ വാർത്താകുറിപ്പിൽ അറിയിച്ചു.

കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 192.02 കോടിയോടടുത്ത് (1,92,02,73,605) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്.ഉപയോഗിക്കാത്ത 20.55 കോടിയിലധികം (20,55,75,896) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം ബുധനാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചത് 1,007 പേര്‍ക്കാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം ഇന്ന് 11,058 ആയി കുറഞ്ഞു, ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്.
ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 818 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,06,228 ആയി.രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,34,877 പരിശോധനകള്‍ നടത്തി. ആകെ 83.08 കോടിയിലേറെ (83,08,10,157) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.
രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.25 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണെന്നും സർക്കാർ അറിയിച്ചു.












Click it and Unblock the Notifications