ആ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കണം... നിര്‍ഭയയുടെ അമ്മ
ദില്ലി: ഒടുവില്‍ നിര്‍ഭയയുടെ അമ്മയും ആ ഡോക്യുമെന്ററിക്ക് വേണ്ടി രംഗത്തെത്തുന്നു. ബിബിസിക്ക് വേണ്ടി തയ്യാറാക്കിയ ഇന്ത്യാസ് ഡോട്ടര്‍ എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കപ്പെടണം എന്നാണ് നിര്‍ഭയയുടെ അമ്മ ഇപ്പോള്‍ ആവശ്യപ്പെടുന്നത്.
തുടക്കത്തില്‍ ഡോക്യുമെന്ററിക്കെതിരെ ഇവര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. തന്റെ മകള്‍ക്ക് സംഭവിച്ചതെന്താണെന്ന് ലോകം അറിയണം എന്നും അവര്‍ പറഞ്ഞു.

ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിയുടെ പ്രദര്‍ശനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞിരുന്നു. എന്നാല്‍ വിലക്ക് മറികടന്ന് ബിബിസി ഇത് സംപ്രേഷണം ചെയ്തു. പിന്നീട് യൂട്യൂബിലും ഡോക്യുമെന്ററി ലഭ്യമായി. ഇന്ത്യയില്‍ ഇത് സംപ്രേഷണം ചെയ്തിരുന്നില്ല.
രണ്ട് വര്‍ഷമായി മനസ്സില്‍ സൂക്ഷിക്കുന്ന വേദനയാണ് തന്റെ മകള്‍. അവള്‍ക്ക് സഭവിച്ചത് ലോകം അറിയേണ്ടതുണ്ട്. കേസിലെ പ്രതികളെ അനുകൂലിക്കുന്നവരുണ്ടെങ്കില്‍ അവരെ ലോകം കാണട്ടെയെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു.
കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതികളില്‍ ഒരാളായ മുകേഷ് സിംഗിന്റെ പരാമര്‍ശങ്ങളാണ് ഡോക്യുമെന്ററിയെ വിവാദമാക്കിയത്. ബലാത്സംഗം ചെയ്യുമ്പോള്‍ നിര്‍ഭയ സഹകരിച്ചിരുന്നെങ്കില്‍ അവള്‍ കൊല്ലപ്പെടില്ലായിരുന്നു എന്നാണ് മുകേഷ് പറഞ്ഞത്. ബലാത്സംഗം ചെയ്യപ്പെട്ടതില്‍ നിര്‍ഭയക്കും പങ്കുണ്ടെന്നും ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications