ഇന്ത്യയുടെ കടം 88 ലക്ഷം കോടി രൂപ; അവസാന പാദത്തില്‍ ഉയര്‍ന്നത് നാല് ലക്ഷം കോടി
ദില്ലി: ഇന്ത്യയുടെ പൊതുകടം വന്‍തോതില്‍ ഉയരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ഇന്ത്യയ്ക്ക് 88 ലക്ഷം കോടി രൂപ കടമുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കുകളില്‍ വീണ്ടും വര്‍ധിച്ചിരിക്കുകയാണ് കടം. 2018 ഡിസംബര്‍ വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനതെ പറഞ്ഞു.

88.18 ലക്ഷം കോടി രൂപയാണ് പൊതുകടം. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. ഇനി ഡിസംബറിലാണ് അടുത്ത കണക്ക് പുറത്തുവിടുക. കടം ക്രമാതീതമായി ഉയരുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തിന് വന്‍ തിരിച്ചടിയാകും. മാന്ദ്യം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഗുണപരമാണോ എന്ന് അറിയണമെങ്കില്‍ ഡിസംബറിലെ കണക്ക് പുറത്തുവരണം.
സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഫലപ്രദമായ യാതൊരു പദ്ധതികളുമില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ശരിയായ വിധത്തില്‍ ആശയവിനിമയം പോലും നടക്കുന്നില്ല. കോര്‍പറേറ്റ് നികുതി കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് വന്‍കിട വ്യവസായികളെ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പ്രേരിപ്പിക്കുമോ എന്ന് ഉറപ്പില്ല. കാരണം വിപണി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള ഒരുവിപണിയില് നിക്ഷേപിക്കാന്‍ കോര്‍പറേറ്റുകള്‍ മടിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.
രാജ്യത്തിന്റെ പൊതുകടം ഉയര്‍ന്ന് വരുന്നു. കേന്ദ്രധനമന്ത്രി പറയുന്നതല്ല ആര്‍ബിഐ പറയുന്നത്. സര്‍ക്കാരും കേന്ദ്രബാങ്കും രണ്ട് വഴിയിലാണ് സഞ്ചരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. തകര്‍ന്നടിഞ്ഞ വാഹന വിപണി ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത്. വിപണിയില്‍ പണം എത്തിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറയുന്നു.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ












Click it and Unblock the Notifications