കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ കടം 88 ലക്ഷം കോടി രൂപ; അവസാന പാദത്തില്‍ ഉയര്‍ന്നത് നാല് ലക്ഷം കോടി

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ പൊതുകടം വന്‍തോതില്‍ ഉയരുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്ക് പ്രകാരം ഇന്ത്യയ്ക്ക് 88 ലക്ഷം കോടി രൂപ കടമുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കുകളില്‍ വീണ്ടും വര്‍ധിച്ചിരിക്കുകയാണ് കടം. 2018 ഡിസംബര്‍ വരെയുള്ള കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. രാജ്യം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രിനതെ പറഞ്ഞു.

note

88.18 ലക്ഷം കോടി രൂപയാണ് പൊതുകടം. കഴിഞ്ഞ ജൂണ്‍ വരെയുള്ള കണക്കാണിത്. ഇനി ഡിസംബറിലാണ് അടുത്ത കണക്ക് പുറത്തുവിടുക. കടം ക്രമാതീതമായി ഉയരുന്നത് രാജ്യത്തെ സാമ്പത്തിക രംഗത്തിന് വന്‍ തിരിച്ചടിയാകും. മാന്ദ്യം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഫലം ഗുണപരമാണോ എന്ന് അറിയണമെങ്കില്‍ ഡിസംബറിലെ കണക്ക് പുറത്തുവരണം.

കേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനംകേരളത്തെ വിറപ്പിച്ച വാട്‌സ്ആപ്പ്; ഇന്ത്യക്കാരെ വട്ടം കറക്കി, ബ്രസീലിനെയും!! പുതിയ പഠനം

സാമ്പത്തിക മാന്ദ്യം നേരിടുന്നതിന് കേന്ദ്രസര്‍ക്കാരിന് മുന്നില്‍ ഫലപ്രദമായ യാതൊരു പദ്ധതികളുമില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ശരിയായ വിധത്തില്‍ ആശയവിനിമയം പോലും നടക്കുന്നില്ല. കോര്‍പറേറ്റ് നികുതി കുറയ്ക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ അത് വന്‍കിട വ്യവസായികളെ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ പ്രേരിപ്പിക്കുമോ എന്ന് ഉറപ്പില്ല. കാരണം വിപണി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. അങ്ങനെയുള്ള ഒരുവിപണിയില്‍ നിക്ഷേപിക്കാന്‍ കോര്‍പറേറ്റുകള്‍ മടിക്കുമെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

രാജ്യത്തിന്റെ പൊതുകടം ഉയര്‍ന്ന് വരുന്നു. കേന്ദ്രധനമന്ത്രി പറയുന്നതല്ല ആര്‍ബിഐ പറയുന്നത്. സര്‍ക്കാരും കേന്ദ്രബാങ്കും രണ്ട് വഴിയിലാണ് സഞ്ചരിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് പറഞ്ഞു. തകര്‍ന്നടിഞ്ഞ വാഹന വിപണി ശാക്തീകരിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞത്. വിപണിയില്‍ പണം എത്തിക്കാനുള്ള ശ്രമവും സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി പറയുന്നു.

English summary
India's Debt Rises to Rs 88 Lakh Crore, Congress attack Modi Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X