മോദി സര്‍ക്കാര്‍; 2015 - 16ല്‍ ഇന്ത്യ ചൈനയെ പിന്നിലാക്കും: യുഎന്‍
ദില്ലി: നരേന്ദ്ര മോദിയുടെ കോട്ടിനെ വിമര്‍ശിച്ചോളൂ, മോദിയുടെ സെല്‍ഫിയെ വിമര്‍ശിച്ചോളൂ, മോദിയുടെ വിദേശ യാത്രകളെയും വിമര്‍ശിച്ചോളൂ. പക്ഷേ മോദിയുടെ ഭരണം ഇന്ത്യയെ മുന്നോട്ട് നയിക്കുന്നില്ല എന്ന് സംശയിക്കരുത്. അങ്ങനെ സംശയമുള്ളവര്‍ ഐക്യരാഷ്ട്ര സഭയുടെ ഈ റിപ്പോര്‍ട്ട് നോക്കൂ. 2015 - 10 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ചൈനയെ പിന്നിലാക്കും എന്നാണ് യു എന്‍ റിപ്പോര്‍ട്ട്.
യു എന്‍ വേള്‍ഡ് ഇക്കണോമിക് സിറ്റ്വേഷന്‍ ആന്‍ഡ് പ്രോസ്‌പെക്ടസിന്റെ അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ചൈനയ്ക്ക് മുകളിലായിരിക്കും ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍ ഇന്ത്യ എന്ന് പറയുന്നത്. ചൊവ്വാഴ്ചയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പുവര്‍ഷത്തില്‍ 7.6 ശതമാനവും അടുത്ത വര്‍ഷത്തില്‍ 7.7 ശതമാനവുമാണ് ഇന്ത്യ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച.

അതേസമയം 2015 ല്‍ ചൈന പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച 7 ശതമാനവും അടുത്ത വര്‍ഷത്തേത് 6.8 ശതമാനവുമാണ്. തെക്കന്‍ ഏഷ്യയുടെ 2015 ലെ ആഭ്യന്തര മൊത്ത ഉത്പാദനം 6.7 ശതമാനവും 2016 ലേത് 6.9 ശതമാനവുമാണ്. ആഭ്യന്തര ഉപഭോഗം കൂടിയതും വിദേശ നിക്ഷേപത്തിലെ വര്‍ധനവും കയറ്റുമതി രംഗത്തുണ്ടായ ഉണര്‍വ്വുമാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ കാതല്‍.












Click it and Unblock the Notifications