കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ചൈനയുടെ വളര്‍ച്ചാ മാതൃക ഇന്ത്യ പിന്തുടരണമെന്ന് സാമ്പത്തിക സര്‍വേ

  • By S Swetha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നാണ് തൊഴിലില്ലായ്മ. കണക്കുകള്‍ പ്രകാരം 45 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ തൊഴില്‍ പ്രതിസന്ധിയാണ് ഇപ്പോഴത്തേത്. എന്നാല്‍ 2019-20 വര്‍ഷത്തെ സാമ്പത്തിക സര്‍വേ പ്രകാരം ചൈനയിലെ പോലുള്ള വളര്‍ച്ച മാതൃക ഇന്ത്യ പിന്തുടര്‍ന്നാല്‍ തൊഴിലില്ലായ്മ മറികടക്കാമെന്ന് പറയുന്നു.

ശുദ്ധജലം, 10 ലക്ഷം തൊഴിൽ അവസരങ്ങൾ, 2 രൂപയ്ക്ക് ഗോതമ്പ്, വാഗ്ദാനപ്പെരുമഴയുമായി ബിജെപി പ്രകടനപത്രികശുദ്ധജലം, 10 ലക്ഷം തൊഴിൽ അവസരങ്ങൾ, 2 രൂപയ്ക്ക് ഗോതമ്പ്, വാഗ്ദാനപ്പെരുമഴയുമായി ബിജെപി പ്രകടനപത്രിക

യുവാക്കള്‍ക്ക് സമാനതകളില്ലാത്ത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇത് മാത്രമാണ് ഏകവഴിയെന്നും സര്‍വേ പറയുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി 'ലോകത്തിനായി ഇന്ത്യയില്‍ കൂട്ടിച്ചേര്‍ക്കുക' എന്ന പദ്ധതിയുമായി സംയോജിപ്പിച്ച് 2025ഓടെ മികച്ച ശമ്പളം ലഭിക്കുന്ന 4 കോടി തൊഴിലുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും 2030ഓടെ 8 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും സര്‍വേ വ്യക്തമാക്കി. വലിയ തോതില്‍ ഉല്‍പ്പന്നങ്ങള്‍ സമാഹരിച്ച് സമ്പന്ന രാജ്യങ്ങളിലെ വിപണികളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിലൂടെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യ ചൈനയുടെ തന്ത്രം ഉപയോഗിക്കണമെന്നാണ് സാമ്പത്തിക സര്‍വേ 2019-20 നിര്‍ദ്ദേശിക്കുന്നത്.

es-158047

ചൈനയുടെ കയറ്റുമതി പ്രധാനമായും നിലകൊള്ളുന്നത് വലിയ തോതിലുള്ള സ്‌പെഷ്യലൈസേഷന്‍ തൊഴിലുകളിലൂടെയാണ്. പ്രത്യേകിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ നെറ്റ്‌വര്‍ക്ക് ഉല്‍പ്പന്നങ്ങള്‍. 2.62 കോടി പുതിയ തൊഴിലവസരങ്ങള്‍ രാജ്യത്ത് ഉണ്ടായതായി സര്‍വേ ചൂണ്ടിക്കാട്ടുന്നു. ഇതില്‍ 1.21 കോടി ഗ്രാമീണ മേഖലയിലും 1.39 കോടി നഗര മേഖലയിലുമാണ്. അതോടൊപ്പം, സമ്പദ് വ്യവസ്ഥയിലെ ആകെയുള്ള തൊഴില്‍ 2011-12ലെ എട്ട് ശതമാനത്തില്‍ നിന്ന് 2017-18ല്‍ 9.98 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

ഇന്ത്യയിലെ തൊഴില്‍ വിപണിയിലെ ലിംഗപരമായ അസമത്വം വര്‍ദ്ധിച്ചതായും ഗ്രാമീണ മേഖലകളില്‍ സ്ത്രീ തൊഴിലാളികളുടെ പങ്കാളിത്തം കുറഞ്ഞതായും സര്‍വേയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ പ്രൊഡക്ടീവിറ്റി ഉണ്ടാകുന്ന 15 മുതല്‍ 59 വരെയുള്ള പ്രായത്തില്‍ 60 ശതമാനം സ്ത്രീകളും ഗാര്‍ഹിക ജോലികളില്‍ ഏര്‍പ്പെടുന്നതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

English summary
India's Economic survey and Chinese model of growth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X