കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തകരുന്നു... ലോക്ക് ഡൗണ്‍ തിരിച്ചടിയായി; മോദിയുടെ പദ്ധതികള്‍ പാളി, വന്‍ തകര്‍ച്ച എന്ന് ഐഎംഎഫ്

Google Oneindia Malayalam News

വാഷിങ്ടണ്‍: കൊറോണ വൈറസ് വ്യാപനം തടയാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തിന് തിരിച്ചടിയാകുന്നു. സാമ്പത്തിക രംഗം കൂപ്പു കുത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മുന്നറിയിപ്പ്. ലോകത്ത് ഇത്രയും ശക്തമായ രീതിയില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കിയ രാജ്യം ഇന്ത്യ മാത്രമാണ്. മാര്‍ച്ച് അവസാനത്തില്‍ തുടങ്ങിയ ലോക്ക് ഡൗണ്‍ ഒരു മാസം ശക്തമായി തുടര്‍ന്നു. ഇപ്പോഴും പൂര്‍ണമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടില്ല.

Recommended Video

cmsvideo
IMF's warning to India and Says GDP will shrink even further

മാര്‍ച്ചില്‍ പ്രഖ്യാപിച്ച നടപടികളാണ് രാജ്യത്തിന് തിരിച്ചടിയായത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്ക് ഡൗണിനെതിരെ രംഗത്തുവന്നിരുന്നു. ഐഎംഎഫ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍...

 ഇന്ത്യ തകരുന്നു

ഇന്ത്യ തകരുന്നു

ലോകബാങ്കിന് പിന്നാലെയാണ് ഐഎംഎഫും ഇന്ത്യയുടെ സാമ്പത്തിക രംഗം തകരുകയാണെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ടാം രാജ്യമായ ഇന്ത്യയുടെ തകര്‍ച്ച ആഗോള ഘടനയെ തന്നെ മാറ്റിമറിക്കും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഇടിയുമെന്ന് ഐഎംഎഫ് വ്യക്തമാക്കുന്നു.

ജിഡിപി 10.3 ശതമാനം കുറയും

ജിഡിപി 10.3 ശതമാനം കുറയും

വികസ്വര രാജ്യങ്ങളില്‍ കൊറോണ കാരണം ഏറ്റവും തിരിച്ചടി ലഭിക്കുന്ന രാഷ്ട്രം ഇന്ത്യയാകുമെന്ന് ഐഎംഎഫ് പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി 10.3 ശതമാനം കുറയും. വേള്‍ഡ് എക്‌ണോമിക് ഔട്ട് ലുക്ക് റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇന്ത്യ നേരിടാന്‍ പോകുന്ന പ്രതിസന്ധിയുടെ ആഴം വിശദീകരിക്കുന്നത്.

ജൂണില്‍ പ്രവചിച്ചതിനേക്കാള്‍

ജൂണില്‍ പ്രവചിച്ചതിനേക്കാള്‍

ജൂണില്‍ പ്രവചിച്ചതിനേക്കാള്‍ 4.5 ശതമാനം തകര്‍ച്ചയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിടുകയെന്ന് ഐഎംഎഫ് പറയുന്നു. രണ്ടാം സാമ്പത്തിക പാദത്തില്‍ പ്രവചിച്ചതിനേക്കാള്‍ തകര്‍ച്ച കൂടുതല്‍ നേരിടുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്ന് ഐഎംഎഫ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കു. മറ്റു പല ലോക രാജ്യങ്ങളുടെയും വളര്‍ച്ച കുറയുമെങ്കിലും ഇന്ത്യയുടെത് വളരെ ഉയര്‍ന്ന അളവിലാകും.

ലോക്ക് ഡൗണ്‍ തിരിച്ചടി

ലോക്ക് ഡൗണ്‍ തിരിച്ചടി

അപ്രതീക്ഷിതമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു. കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്ത് ആഴ്ചകള്‍ പിന്നിടവെയാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യം മൊത്തം അടച്ചിടാന്‍ നിര്‍ദേശിച്ചത്. കഴിഞ്ഞ മാര്‍ച്ച് അവസാന വാരത്തിലായിരുന്നു ഇത്. ജൂണ്‍ പാദത്തില്‍ സാമ്പത്തിക ഞെരുക്കം 23 ശതമാനമാകാന്‍ ഇതു കാരണമായി.

രോഗ ബാധിത മേഖലയില്‍ മാത്രം

രോഗ ബാധിത മേഖലയില്‍ മാത്രം

രാജ്യത്തെ വ്യവസായങ്ങളും കാര്‍ഷിക മേഖലകളും ഗതാഗത സംവിധാനങ്ങളുമെല്ലാം അടച്ചതോടെ പൂര്‍ണമായി സ്തംഭിക്കുകയായിരുന്നു. ഇത്തരത്തില്‍ പൂര്‍ണമായി അടച്ചിടരുത് എന്നും രോഗ ബാധിത മേഖലയില്‍ മാത്രം നിയന്ത്രണം വരുത്തിയാല്‍ മതിയാകുമെന്നും രാഹുല്‍ ഗാന്ധി, പി ചിദംബരം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും എന്‍സിപി നേതാവ് ശരദ് പവാറും ആവശ്യപ്പെട്ടിരുന്നു.

 ഇന്ത്യ രണ്ടാംസ്ഥാനത്ത്

ഇന്ത്യ രണ്ടാംസ്ഥാനത്ത്

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ കൊറോണ രോഗ ബാധിതരുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. അമേരിക്കക്ക് തൊട്ടുപിന്നിലാണ് ഇക്കാര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം. 70 ലക്ഷത്തിലധികം പേര്‍ക്ക് ഇന്ത്യയില്‍ രോഗം ബാധിച്ചു. ലോക്ക് ഡൗണ്‍ ഇളവ് വരുത്തിയതോടെ രോഗ വ്യാപനം വേഗത്തിലായി. മറുഭാഗത്ത് ലോക്ക് ഡൗണ്‍ കാരണം സാമ്പത്തിക രംഗം തകരുകയും ചെയ്തു.

ചൈന ശക്തിപ്പെടുന്നു

ചൈന ശക്തിപ്പെടുന്നു

ചൈനയിലാണ് കൊറോണ വൈറസ് ആദ്യമായി കണ്ടത്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നാണ് ഇത് വ്യാപിച്ചതെന്ന് കരുതുന്നു. എന്നാല്‍ നിലവില്‍ ചൈനയില്‍ രോഗം നിയന്ത്രണവിധേയമാണ്. സാമ്പത്തിക രംഗം അതിവേഗം ശക്തിപ്പെടുത്തുകയാണ് ചൈന. 1.9 ശതമാനം വളര്‍ച്ച ചൈന കൈവരിക്കുമെന്ന് ഐഎംഎഫ് പറയുന്നു. നേരത്തെ പ്രവചിച്ചത് 1 ശതമാനം ആയിരുന്നു.

മറ്റു രാജ്യങ്ങളില്‍ പ്രതീക്ഷയില്ല

മറ്റു രാജ്യങ്ങളില്‍ പ്രതീക്ഷയില്ല

ചൈന തിരിച്ചുവരികയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പ്രകടനമാണ് ചൈന നടത്തുന്നത്. ചൈനയല്ലാത്ത മറ്റു സമ്പന്ന, വികസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെല്ലാം പരിതാപകരമാണ് എന്നും ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ചൈനയല്ലാത്ത മറ്റു രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലാകുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍

കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍

രാജ്യത്തെ സാമ്പത്തിക രംഗം ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. അതിനൊപ്പം സൗജന്യ ധാന്യ വിതരണവും നടത്തുന്നുണ്ട്. വാങ്ങല്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ചില ഇളവുകള്‍ കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചിരുന്നു.

എല്‍ടിസി കാഷ് വൗച്ചര്‍

എല്‍ടിസി കാഷ് വൗച്ചര്‍

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും സംഘടിത മേഖലയിലെ ജീവനക്കാരുടെയും സേവിങ്‌സ് വര്‍ധിപ്പിക്കും. ജോലിക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ച് അവരുടെ കൈവശം കൂടുതല്‍ പണമെത്തിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുക എന്ന് ധനമന്ത്രി പറഞ്ഞു. എല്‍ടിസി കാഷ് വൗച്ചര്‍, ഉല്‍സവ കാല അഡ്വാന്‍സ് സ്‌കീം എന്നിവയാണ് സര്‍ക്കാര്‍ നിര്‍ദേശിക്കുന്നത്.

സംസ്ഥാനങ്ങള്‍ക്ക് വായ്പ

സംസ്ഥാനങ്ങള്‍ക്ക് വായ്പ

ഞെരുക്കത്തിലായ സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ഭാഗമായി 1200 കോടി രൂപയുടെ വായ്പ അനുവദിക്കും. പലിശ രഹിത വായപയാണ് അനുവദിക്കുക. 50 വര്‍ഷത്തിനിടെ അടച്ചുതീര്‍ത്താല്‍ മതിയാകും. എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 200 കോടിയാണ് ലഭിക്കുക. ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 450 കോടി വീതം നല്‍കും. ബാക്കി 7500 രൂപയാണ് മറ്റു സംസ്ഥാനങ്ങള്‍ക്ക് വീതിച്ചുനല്‍കുക എന്ന് ധനമന്ത്രി പറഞ്ഞു.

മറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപിമറു തന്ത്രം മെനഞ്ഞ് കോണ്‍ഗ്രസ്; തിരുവഞ്ചൂരിനെ കണ്ടെന്ന് മാണി സി കാപ്പന്‍, യോഗം വിളിച്ച് എന്‍സിപി

അവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങിഅവാര്‍ഡ് പ്രതികരണം; നിവിന്‍ പോളിയുടെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ നിരാശരായി മടങ്ങി

English summary
India's Economy To Face Worst Contraction; IMF report says GDP will shrink 10.3% in the fiscal year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X