കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ നിശ്ചലമാകാന്‍ പോകുന്നു; ഇനി ഒമ്പതുദിവസം മാത്രമെന്ന് റിപ്പോര്‍ട്ട്, ശേഖരിച്ച എണ്ണ തീരുന്നു

Google Oneindia Malayalam News

ദില്ലി: പശ്ചിമേഷ്യയില്‍ നിന്നുള്ള എണ്ണവരവിനെ ആശ്രയിച്ചാണ് ഇന്ത്യന്‍ എണ്ണവിപണി നിലനില്‍ക്കുന്നത്. ആവശ്യമുള്ളതിന്റെ പതിന്‍മടങ്ങ് എപ്പോഴും ഇന്ത്യ സംഭരിച്ചുവെക്കാറുണ്ട്. ഇന്ത്യ മാത്രമല്ല, മിക്ക രാജ്യങ്ങളും ഈ രീതിയാണ് പിന്തുടരുന്നത്. എന്നാല്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് അമേരിക്ക വിലക്കേര്‍പ്പെടുത്തുകയും മറ്റുരാജ്യങ്ങളില്‍ നിന്ന് അത്രയും അളവില്‍ എണ്ണ ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഇന്ത്യ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ഇറാനും അമേരിക്കയും തമ്മിലുള്ള ഭിന്നതയ്ക്ക് ഇരയാകുകയാണ് ഇന്ത്യ. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്നാണ് അമേരിക്കയുടെ നിര്‍ദേശം. ലംഘിച്ചാല്‍ ഉപരോധം ചുമത്തുമെന്നും അമേരിക്ക ഭീഷണി മുഴക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ ഇറക്കുന്നില്ല. അതേസമയം, പകരം എണ്ണ മറ്റൊരു രാജ്യവും നല്‍കുന്നുമില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. വിശദവിവരങ്ങള്‍ ഇങ്ങനെ.....

 90 ശതമാനം എണ്ണയും ഇറക്കുമതി

90 ശതമാനം എണ്ണയും ഇറക്കുമതി

ഇന്ത്യ ആവശ്യമുള്ളതിന്റെ 90 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ മുക്കാല്‍ ഭാഗവും ഇറക്കുന്നത് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നാണ്. ഈ സാമ്പത്തിക വര്‍ഷം ആവശ്യമുള്ളതിന്റെ 84 ശതമാനം എണ്ണയാണ് ഇറക്കുമതി ചെയ്തതെന്ന് സര്‍ക്കാര്‍ കളക്കുകള്‍ വ്യക്തമാക്കുന്നു.

 യുദ്ധമുണ്ടായാല്‍ വില കുത്തനെ ഉയരും

യുദ്ധമുണ്ടായാല്‍ വില കുത്തനെ ഉയരും

പശ്ചിമേഷ്യയില്‍ അമേരിക്കയും ഇറാനും കൊമ്പുകോര്‍ക്കുകയാണ്. അമേരിക്കയുടെ പക്ഷത്തേക്ക് മിക്ക ഗള്‍ഫ് രാജ്യങ്ങളും ചാഞ്ഞുനില്‍ക്കുന്നു. യുദ്ധമുണ്ടായാല്‍ എണ്ണവില കുത്തനെ ഉയരും. അതാകട്ടെ രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കാന്‍ കാരണമാകും. സാമ്പത്തിക പുരോഗതിക്ക് വേണ്ടി ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ എല്ലാ നീക്കങ്ങളും ഇതോടെ പാളും.

 പ്രതിസന്ധിക്ക് കാരണം ഇതാണ്

പ്രതിസന്ധിക്ക് കാരണം ഇതാണ്

ബാരലിന് 10 ഡോളര്‍ വച്ച് വര്‍ധിച്ചാല്‍ തന്നെ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാകും ഫലമെന്ന് സാമ്പത്തിക വിദഗ്ധ സോണാല്‍ വര്‍മ മുന്നറിയിപ്പ് നല്‍കുന്നു. ഇറാന്റെ എണ്ണ ഇറക്കാന്‍ ഇപ്പോള്‍ ഇന്ത്യ തയ്യാറാകുന്നില്ല. അമേരിക്കയുടെ സമ്മര്‍ദ്ദമാണ് കാരണം. എന്നാല്‍ പകരം എണ്ണ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നോ ലാറ്റിനമേരിക്കയില്‍ നിന്നോ ലഭിക്കുന്നുമില്ലെന്നും സോണാല്‍ വര്‍മ വിശദീകരിക്കുന്നു.

വില ഉയരാന്‍ തുടങ്ങി

വില ഉയരാന്‍ തുടങ്ങി

ജൂണ്‍ പകുതിക്ക് ശേഷം ക്രൂഡ് ഓയിലിന് വില വര്‍ധിച്ചുവരികയാണ്. പേര്‍ഷ്യന്‍ കടലില്‍ എണ്ണടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായതാണ് കാരണം. പ്രശ്‌നം ഇതൊന്നുമല്ല, ഇന്ത്യ സംഭരിച്ചുവച്ചിട്ടുള്ള എണ്ണയുടെ അളവ് 39.1 ദശലക്ഷം ബാരല്‍ എണ്ണ മാത്രമാണ്. ഇതാകട്ടെ ഒമ്പതു ദിവസത്തിന് മാത്രമേ തികയുകയുള്ളൂ.

പരിഹാര ശ്രമങ്ങള്‍ ഇങ്ങനെ

പരിഹാര ശ്രമങ്ങള്‍ ഇങ്ങനെ

അമേരിക്ക സംഭരിച്ചുവച്ചിട്ടുള്ള എണ്ണയുടെ അളവ് 645 ദശലക്ഷമാണ്. ചൈന സംഭരിച്ചത് 550 ദശലക്ഷമാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യ 39 ദശലക്ഷം മാത്രം സംഭരിച്ചിരിക്കുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ മോദി ശ്രമിക്കുന്നുണ്ട്. 47 ദശലക്ഷം ബാരല്‍ എണ്ണ സംഭരിക്കാന്‍ ശേഷിയുള്ള സൗകര്യം ഒരുക്കാനാണ് നീക്കം. കൂടാതെ സൗദിയില്‍ നിന്നും മറ്റു ഒപെക് രാജ്യങ്ങളില്‍ നിന്നും ലഭിക്കുന്ന എണ്ണയുടെ വില കുറയ്ക്കാനും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യാനും നീക്കം നടത്തുന്നുണ്ട്.

ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല... അയോധ്യ സാക്ഷി... മുസ്ലിംകള്‍ക്ക് എല്ലാം വിട്ടുനല്‍കി ഹിന്ദുക്കള്‍ഇല്ല, ഇന്ത്യ മരിച്ചിട്ടില്ല... അയോധ്യ സാക്ഷി... മുസ്ലിംകള്‍ക്ക് എല്ലാം വിട്ടുനല്‍കി ഹിന്ദുക്കള്‍

English summary
India's Emergency Oil Reserve Can Last 9 Days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X