കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കരുത്ത് കൂട്ടാൻ വരുണ'; രാജ്യത്തെ അദ്യത്തെ മനുഷ്യവാഹക ഡ്രോൺ, ഉടൻ നാവിക സേനയുടെ ഭാഗമാകും

Google Oneindia Malayalam News

രാജ്യത്തെ ആദ്യത്തെ മനുഷ്യവാഹക ഡ്രോണായ വരുണ ഉടൻ നാവിക സേനയുടെ ഭാഗമാകും. 130 കിലോമീറ്റർ വരെ ഭാരമാണ് ഡ്രോണിന് വഹിക്കാൻ സാധിക്കുന്ന വരുണ 33 മിനിറ്റ് കൊണ്ട 25 കിലോമീറ്റർ സഞ്ചരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനിയായ സാഗർ ഡിഫൻസ് എഞ്ചിനീയറിംഗ് ആണ് ഡ്രോൺ നിർമ്മിച്ചത്.

ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സാങ്കേതിക തകരാറുകൾ ഉണ്ടായാലും ഡ്രോണിന് സുരക്ഷിതമായി ലാഡ് ചെയ്യാൻ സാധിക്കും. ഇത്തരം ഘട്ടങ്ങളിൽ ഡ്രോൺ ഒരു പാരച്യൂട്ട് പാരച്യൂട്ട് ലാൻഡിംഗും വരുണയിൽ സാധ്യമാണെന്നാണ് റിപ്പോർട്ടുകൾ.

drone varuna

photo courtesy- twitter/ani

എയർ ആബുലൻസ് ആയോ, വിദൂര പ്രദേശങ്ങളിൽ ചരക്ക് എത്തിക്കുന്നതിനോ വരുണ ഉപയോഗിക്കാമെന്ന് കമ്പനിയുടെ സഹ സ്ഥാപകൻ മൃദുൽ ബബ്ബറിനെ ഉദ്ധരിച്ച് വിയോൺ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഡ്രോണിന്റെ പരീക്ഷണ വീഡിയോകളും പുറത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വരുണയുടെ പറക്കലിന് സാക്ഷിയായി.

'പാകിസ്ഥാനുമായി ചര്‍ച്ചയില്ല'; കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ'പാകിസ്ഥാനുമായി ചര്‍ച്ചയില്ല'; കശ്മീരില്‍ തെരഞ്ഞെടുപ്പ് ഉടനെന്ന് അമിത് ഷാ

പുറത്ത് വന്ന വീഡിയോകളിൽ ഡ്രോൺ ആളുമായാണ് പറക്കുന്നത്. 4 മീറ്ററോളം ഉയർന്നതിന് ശേഷം ഡ്രോൺ സുരക്ഷിതമായി താഴെയിറങ്ങി. ജൂലൈ 20നാണ് മനുഷ്യരെ വഹിക്കാൻ ശേഷിയുള്ള ഡ്രോണായ വരുണ ആദ്യമായി പരീക്ഷണ പറക്കൽ നടത്തിയത്. വരാനിരിക്കുന്ന വർഷങ്ങളിൽ ഒരു ലക്ഷം ഡ്രോൺ പൈലറ്റുമാരെ രാജ്യത്തിന് ആവശ്യമായി വരുമെന്ന് മന്ത്രി ജോതിരാധിത്യ സിന്ധ്യ നേരത്തെ പറഞ്ഞിരുന്നു.

പ്ലസ്ടു യോഗ്യതയുള്ളവർക്ക് ഡ്രോൺ പൈലറ്റാകാൻ സാധിക്കുമെന്നാണ് മന്ത്രി നേരത്തെ നൽകിയിരിക്കുന്ന ഉറപ്പ്. രണ്ട് മാസത്തെ പരിശീലനം പൂർത്തിയാക്കിയാൽ ജോലിക്ക് കയറാമെന്നും മന്ത്രി ജോതിരാധിത്യ വ്യക്തമാക്കിയിരുന്നു. '30,000 രൂപയായിരുക്കും ശമ്പളം. 2030 ഓടെ അന്താരാഷ്ട്രാ ഡ്രോൺ ഹബ് ലീഡറാക്കി ഇന്ത്യയെ മാറ്റാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്.മൂന്നു ഘട്ടങ്ങളിലായാണ് ഡ്രോൺ സെക്ടറിനെ ഉയർത്തിക്കൊണ്ടു വരിക'. ആദ്യ ഘട്ടമായ ഡ്രോൺ നയം രൂപവത്കരിച്ചതായും ജോതിരാധിത്യ പറഞ്ഞിരുന്നു. 'രണ്ടാമത്തെ ഘട്ടം പ്രോത്സാഹനമാണ്. മൂന്നാം ഘട്ടത്തിലാണ് മന്ത്രാലയങ്ങൾക്ക് ഡ്രോൺ ഉപയോഗിക്കാൻ അനുമതി. മന്ത്രി നേരത്തെ വ്യക്തമാക്കി'

 'പ്രകാശ് കുല്‍ഫി'യില്‍ കുല്‍ഫിയും കിട്ടും 2 കിലോ സ്വര്‍ണവും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്, ഞെട്ടല്ലേ 'പ്രകാശ് കുല്‍ഫി'യില്‍ കുല്‍ഫിയും കിട്ടും 2 കിലോ സ്വര്‍ണവും; പക്ഷേ ഒരു ട്വിസ്റ്റുണ്ട്, ഞെട്ടല്ലേ

English summary
india's first human-carrying drone Varuna Developed by the Sagar Defence Engineering will be inducted into Indian Navy soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X