രാജ്യത്തെ ആദ്യ മോണോ റെയില്‍ മുംബൈയില്‍
മുംബൈ: രാജ്യത്തെ ആദ്യ മോണോ റെയില്‍ സര്‍വ്വീസ് മുംബൈയില്‍ ആരംഭിച്ചു. 8.9 കിലോമീറ്റര്‍ ദൂരം ഓടിയാണ് മോണോ റെയില്‍ ഇന്ത്യയുടെ ചരിത്രത്തിലിടം നേടിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനാണ് 2014 ഫെബ്രുവിരി 1 ന് മോണോ റെയിലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഫെബ്രുവരി 2 മുതല്‍ മോണോ റെയിലിന്റെ സേവനം ലഭ്യമാണ്. ഏഴ് സ്റ്റേഷനുകള്‍ ഉള്‍ക്കൊള്ളുന്നതാണ് ആദ്യ ലൈന്‍. അഞ്ച് രൂപയാണ് മിനിമം യാത്രാ നിരക്ക്. ഒരു സര്‍വ്വീസില്‍ 652 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും.

രാവിലെ ഏഴ് മണിമുതല്‍ വൈകുന്നേരം മൂന്ന് മണിവരെയാണ് സര്‍വ്വീസ് ലഭ്യമാവുക. 15 മിനിട്ട് ഇടവിട്ടാണ് സര്‍വ്വീസ്. ചെമ്പൂരില്‍ നിന്നാണ് മോണോ റെയിലിന്റെ കന്നിയോട്ടം ആരംഭിച്ചത്. ചെമ്പൂര് മുതല്‍ വഡാല വരെയുള്ള ഒന്‍പത് കിലോമീറ്റര്‍ ദൂരം 20 മിനിട്ട് കൊണ്ട് ഓടിയെത്താന്‍ മോണോ റെയിലിന് കഴിയും
മറ്റ് വാഹനങ്ങളില്‍ 40 മിനിട്ട് കൊണ്ട് മാത്രം എത്തിച്ചേരാന്‍ കഴിയുന്ന ഈ ദൂരം പകുതി സമയം കൊണ്ട് മോണോ റെയില്‍ എത്തിച്ചേരും.പദ്ധതിയുടെ രണ്ടാം ഘട്ടം സന്ത് ഗഢ്കെ മഹാരാജ് ചൗക്കില്‍ നിന്ന് വഡാല വരെയുള്ളതാണ്. ഇത് 2015 ല്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications