കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ആദ്യ ഓസ്‌കാര്‍ ജേതാവ് ഭാനു അത്തയ്യ അന്തരിച്ച; ലഗാനിലെ കൈയ്യൊപ്പിന് ഉടമ

Google Oneindia Malayalam News

മുംബൈ: ഇന്ത്യയുടെ ആദ്യ ഓസ്‌കര്‍ ജേതാവും സിനിമാ വസ്ത്രാലങ്കാരകയുമായ ഭാനു അത്തയ്യ അന്തരിച്ചു. 91 വയസായിരുന്നു. ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അവര്‍ മുംബൈയിലെ വസതിയിലാണ് മരിച്ചത്. സംസ്‌കാരം നടന്നു. 1952ല്‍ ബോംബെ ജെജെ സ്‌കൂള്‍ ഓഫ് ആട്‌സില്‍ നിന്ന് സ്വര്‍ണ മെഡലോടെ വസ്ത്രാലങ്കാര പഠനം പൂര്‍ത്തിയാക്കിയാണ് അവര്‍ കരിയറിലേക്ക് കടന്നത്. ഫ്രഞ്ച് സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പില്‍ പാരിസില്‍ രണ്ടു വര്‍ഷം ഉപരി പഠനം നടത്തി.

b

ഗുരുദത്തിന്റെ സിഐഡി ആയിരുന്നു ആദ്യം വസ്ത്രാലങ്കാരം ചെയ്ത ചിത്രം. പിന്നീട് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന വസ്ത്രാലങ്കാരകയായി അവര്‍. ഒട്ടുമിക്ക സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചു. 1982ല്‍ പുറത്തിറങ്ങിയ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന ചിത്രത്തിലെ വസ്ത്രാലയങ്കാരത്തിനാണ് ഭാനു അത്തയ്യക്ക് ഓസ്‌കാര്‍ ലഭിച്ചത്. ഈ സിനിമയില്‍ മാത്രം ആയിരക്കണക്കിന് പേര്‍ക്കാണ് ഇവര്‍ വസ്ത്രങ്ങള്‍ ഒരുക്കിയത്. ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ലഗാന്‍ എന്ന ചിത്രത്തിനും വസ്ത്രാലങ്കാരം ഒരുക്കിയത് ഇവരായിരുന്നു. ലഗാന്‍ ആണ് അവസാന ചിത്രം. ഈ ചിത്രത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചു.

മോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നുമോഹന്‍ലാല്‍ ഒരു മറുപടിയും തന്നില്ല; അമ്മയില്‍ ഇനി പ്രതീക്ഷയില്ല, അവര്‍ക്ക് പുച്ഛം- രേവതി പറയുന്നു

ഗാന്ധി എന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം ഏറ്റെടുത്ത ഭാനു അത്തയ്യ ദീര്‍ഘയാത്ര ചെയ്ത് സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങള്‍ ശേഖരിച്ചിരുന്നു. ഇന്ദിരാഗാന്ധിയുമായി സംസാരിച്ച് നിരവധി വിവരങ്ങള്‍ ശേഖരിച്ചു. വസ്ത്രാലങ്കാരത്തിന് മാത്രം 10 ലക്ഷം രൂപ ചെലവഴിച്ച സിനിമയാണ് ഗാന്ധി. ഇതിന് വേണ്ടി മാസങ്ങളോളം ഭാനു അത്തയ്യ പ്രയത്‌നിച്ചു. അതിന്റെ ഫലം അവര്‍ക്ക് ഓസ്‌കാറിലൂടെ ലഭിക്കുകയും ചെയ്തു.

ബിഹാറില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; രണ്ട് പുതുമുഖങ്ങള്‍ കളത്തില്‍, രാഹുല്‍ ഗാന്ധി 23ന് എത്തുംബിഹാറില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്; രണ്ട് പുതുമുഖങ്ങള്‍ കളത്തില്‍, രാഹുല്‍ ഗാന്ധി 23ന് എത്തും

തലച്ചോറില്‍ മുഴ കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ട് വര്‍ഷമായി ചികില്‍സയിലായിരുന്നു ഭാനു അത്തയ്യ. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തീര്‍ത്തും കിടപ്പിലായിരുന്നു. സംസ്‌കാര ചടങ്ങുകള്‍ ദക്ഷിണ മുംബൈയിലെ ചന്ദര്‍വാഡിയില്‍ നടന്നു എന്ന് മകള്‍ രാധിക ഗുപ്ത പറഞ്ഞു.

English summary
India's First Oscar winner Bhanu Athaiya dies in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X