രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് കുതിച്ചുയര്‍ന്നു; ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ നേട്ടവുമായി ഇന്ത്യ
ചെന്നൈ: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഇന്ത്യ. രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് ഇന്ന് വിക്ഷേപിച്ചു. വെള്ളിയാഴ്ച രാവിലെ 11.30 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. സ്വകാര്യ റോക്കറ്റായ വിക്രം എസ് 3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കും.
ഹൈദരാബാദ് ആസ്ഥാനമായുള്ള സ്കൈറൂട്ട് എയ്റോസ്പേസ് ഐ എസ് ആര് ഒയുടെ സഹകരണത്തോടെയാണ് ആദ്യ സ്വകാര്യ റോക്കറ്റ് നിര്‍മിച്ചത്. 'പ്രാരംഭ്' എന്നാണ് ദൗത്യത്തിന്റെ പേര്. ചെന്നൈ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്പേസ് കിഡ്സ്, ആന്ധ്രപ്രദേശ് ആസ്ഥാനമായുള്ള എന്‍-സ്പേസ്ടെക്, അര്‍മേനിയന്‍ ബസൂംക്യു സ്പേസ് റിസര്‍ച്ച് ലാബ് എന്നിവയുടെ ഉപഗ്രഹങ്ങളാണ് വിക്രം എസ് 3 ഭ്രമണപഥത്തിലെത്തിക്കുക.

സ്വകാര്യ റോക്കറ്റിന്റെ വിക്ഷേപണം രാജ്യത്തെ യുവാക്കള്‍ക്ക് വലിയ സ്വപ്നങ്ങള്‍ കാണാനും സാക്ഷാത്കരിക്കാനുമുള്ള ഉത്തേജനമാണ് എന്ന് ഐ എസ് ആര് ഒ ചെയര്മാന് എസ് സോമനാഥ് വിക്ഷേപണത്തിന് ശേഷം പറഞ്ഞു. ലോഞ്ച് വെഹിക്കിളിന്റെ സ്പിന്‍ സ്ഥിരതയ്ക്കായി 3-ഡി പ്രിന്റ് ചെയ്ത സോളിഡ് ത്രസ്റ്ററുകള്‍ ഉള്ള ലോകത്തിലെ ആദ്യത്തെ സമ്പൂര്‍ണ റോക്കറ്റുകളില്‍ ഒന്നാണ് ഇത് എന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദരാബാദ് ആസ്ഥാനമായി 2018 ല്‍ സ്ഥാപിതമായ സ്കൈറൂട്ട് എയ്റോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം യാഥാര്‍ഥ്യമായതോടെ ബഹിരാകാശ ഗവേഷണരംഗത്തെ സ്വകാര്യപങ്കാളിത്തം എന്ന അപൂര്‍വ നേട്ടമാണ് ഇന്ത്യയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. വിക്രം-1 റോക്കറ്റിന് 290 കിലോഗ്രാം ഭാരം 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ശേഷിയുണ്ട്.
ഇതിന്റെ പ്രാരംഭ രൂപമാണ് ഇന്ന് വിക്ഷേപിച്ച വിക്രം-എസ്. ഇന്ത്യ, യു എസ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ കുട്ടികള്‍ രണ്ടര കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളായതായി സ്പേസ് കിഡ്സ് ഇന്ത്യ സി ഇ ഒ ശ്രീമതി കേശന് അറിയിച്ചു. ദൗത്യം വിജയിച്ചാല്‍ വിക്രം 1, വിക്രം 2, വിക്രം 3 റോക്കറ്റുകള്‍ അടുത്ത വര്‍ഷം വിക്ഷേപിക്കും എന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2020 ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോക്കറ്റ് വിക്ഷേപണം സ്വകാര്യ സംരംഭകര്‍ക്ക് തുറന്ന് കൊടുത്തത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications