കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ ആദ്യ റെയില്‍വെ സര്‍വ്വകലാശാല വഡോദരയില്‍

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഇന്ത്യയിലെ ആദ്യത്തെ റെയില്‍വെ സര്‍വ്വകലാശാല ഗുജറാത്തിലെ വഡോദരയില്‍. പദ്ധതി നിര്‍ദേശത്തിന് നീതി അയോഗിന്റെ അനുമതി കൂടി ലഭിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. 865 കോടിയാണ് പദ്ധതിക്കായി പ്രതീക്ഷിക്കുന്ന ചെലവ്.

രാജ്യത്തെ ആദ്യത്തെ റെയില്‍വെ സര്‍വ്വകലാശാല നിര്‍മ്മിക്കുന്ന കാര്യം 2015 ഡിസംബറില്‍ റെയില്‍വെ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ എവിടെയാണ് സര്‍വ്വകലാശാല നിര്‍മ്മിക്കുകയെന്ന് അന്ന് പറഞ്ഞിരുന്നില്ല. വഗോധിയ താലൂക്കിലെ പിപാരിയ ഗ്രാമത്തിലെ 80 ഏക്കര്‍ ഭൂമിയിലാണ് സര്‍വ്വകലാശാല നിര്‍മ്മിക്കാന്‍ ഇപ്പോള്‍ പദ്ധതിയിട്ടിരിക്കുന്നത്.

Railway university

കേന്ദ്ര റെയില്‍വെ സഹമന്ത്രി മനോജ് സിന്‍ഹയാണ് പദ്ധതിക്കായുള്ള നിര്‍ദിഷ്ടഭൂമി വഡോദരയില്‍ കണ്ടെത്തിയ കാര്യം അറിയിച്ചത്. മാനേജ്‌മെന്റ്- എഞ്ചിനീയറിങ് കോഴ്‌സുകള്‍ സര്‍വ്വകലാശാലയില്‍ പഠിക്കാം.

സെക്കന്താരാബാദ്, നാസിക്, പൂനെ, ജമല്‍പൂര്‍, ലക്‌നൗ എന്നിവിടങ്ങളിലെ റെയില്‍വെ കോളേജുകള്‍ വഡോദര സര്‍വ്വകലാശാലയുടെ ഉപസ്ഥാപനങ്ങളായിരിക്കും. പത്ത് വര്‍ഷ കാലയളവില്‍ രണ്ട് ഘട്ടങ്ങലിലായിരിക്കും സര്‍വ്വകലാശാല നിര്‍മ്മാണം. ഭൂമിയുടെ വില കൂടാതെയാണ് 865 കോടി നിര്‍മ്മാണ ചെലവ് കണക്കാക്കിയിരിക്കുന്നത്.

English summary
Country's first railway university proposed to come up in Vadodara will cost at least Rs 865 crore, excluding the land cost. The proposal regarding this is pending with the NITI Aayog.Also, if things go as per plans, the university will come up on 31.40 hectare land (around 80 acres) that the government has allocated in Piparia village in Waghodiya taluka.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X