Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നു; ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പരാമര്‍ശിച്ച് കമല്‍ഹാസന്‍

ചെന്നൈ: തീവ്ര ഹിന്ദു വിഭാഗത്തെ പ്രകോപിപ്പിച്ച് നടന്‍ കമല്‍ഹാസന്റെ പ്രസ്താവന. ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഹിന്ദുവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ അരവകുറിച്ചി നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കമല്‍ഹാസന്‍. ഇദ്ദേഹത്തിന്റെ മക്കള്‍ നീതി മയ്യം പാര്‍ട്ടിയും ഇവിടെ മല്‍സരിക്കുന്നുണ്ട്.

Kamal

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയെ വെടിവച്ചുകൊന്ന നാഥുറാം വിനായക് ഗോഡ്‌സെയെ പരാമര്‍ശിച്ചാണ് കമല്‍ഹാസന്‍ ഹിന്ദു ഭീകരനെ കുറിച്ച് പരാമര്‍ശിച്ചത്. സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യ ഭീകരന്‍ ഗോഡ്‌സെ ആയിരുന്നുവെന്ന് കമല്‍ഹാസന്‍ പറഞ്ഞു. മുസ്ലിം ജനസംഖ്യ കൂടുതലുള്ള മണ്ഡലമാണ് അരവാകുറിച്ചി. മുസ്ലിംകള്‍ കൂടുതലുള്ള പ്രദേശമായതുകൊണ്ടല്ല താനിത് പറയുന്നതെന്നും ഇക്കാര്യം മുമ്പും പറഞ്ഞിട്ടുണ്ടെന്നും കമല്‍ഹാസന്‍ വിശദീകരിച്ചു.

ഭരണകക്ഷിയായ എഐഎഡിഎംകെക്കെതിരെയും പ്രതിപക്ഷമായ ഡിഎംകെക്കെതിരെയുമുള്ള രാഷ്ട്രീയ വിപ്ലവത്തിനാണ് തമിഴ്‌നാട് തുടക്കമിടുന്നതെന്നു കമല്‍ഹാസന്‍ പറഞ്ഞു. ജനങ്ങളുടെ കഷ്ടപ്പാടുകള്‍ ഇരു പാര്‍ട്ടികളും ശ്രദ്ധിക്കുന്നില്ല. അവരുടെ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും അവര്‍ ശ്രമിക്കുന്നില്ല.

1948ല്‍ ഗാന്ധിജിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ചില ഉത്തരങ്ങള്‍ തേടിയാണ് താന്‍ ഇവിടെ വന്നത്. നല്ല ഇന്ത്യക്കാര്‍ സമത്വത്തില്‍ വിശ്വസിക്കും. ഞാനൊരു നല്ല ഇന്ത്യക്കാരനാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നുവെന്നും കമല്‍ഹാസന്‍ പറഞ്ഞു.

കമല്‍ഹാസന്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിലിസൈ സുന്ദരരാജന്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ ഹിന്ദു തീവ്രവാദം സംബന്ധിച്ച് കമല്‍ഹാസന്‍ പറഞ്ഞത് ബിജെപിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നാല് നിയമസഭാ മണ്ഡലങ്ങളില്‍ ഈ മാസം 19ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+