എന്‍ജിനീയറിങ് വിസ്മയം; രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലം നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
രാമേശ്വരം: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍ പാലമായ രാമേശ്വരത്തെ പുതിയ പാമ്പന്‍ റെയില്‍പാലം നാളെ ഉദ്ഘാടനം ചെയ്യും. എന്‍ജിനീയറിങ് വിസ്മയങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം ഞായറാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നിര്‍വഹിക്കുന്നത്. നിരവധി സവിശേഷതകളുള്ളതാണ് പുതിയ പാമ്പന്‍ പാലം. 550 കോടിയിലധികം രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചെലവ്. മേഖലയിലെ വിനോദ സഞ്ചാരത്തിനും വലിയ സാധ്യതകള്‍ തുറന്നുകൊടുത്താണ് പാലം നാളെ ഉദ്ഘാടനം ചെയ്യുന്നത്.
പ്രധാനമന്ത്രി റിമോട്ട് ഉപയോഗിച്ച് പാമ്പന്‍ പാലം ലംബമായി ഉയര്‍ത്തിയാണ് ഉദ്ഘാടനം ചെയ്യുക. രാമേശ്വരത്ത് നിന്ന് താമ്പരത്തേക്കുള്ള പ്രത്യേക ട്രെയിന്‍ സര്‍വീസും പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും. രാമേശ്വരത്ത് എത്തുന്ന പ്രധാനമന്ത്രി രാമസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി പ്രത്യേക പൂജകളില്‍ പങ്കെടുക്കും.

2019 നവംബറിലാണ് പുതിയ പാമ്പന്‍ പാലത്തിന് പ്രധാനമന്ത്രി തറക്കല്ലിട്ടത്. 2.07 കിലോമീറ്റര്‍ നീളമുള്ള പാമ്പന്‍ പാലത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് കുത്തനെ ഉയര്‍ത്താനും താഴ്ത്താനും കഴിയും എന്നതാണ്. അതുവഴി വലിയ കപ്പലുകള്‍ക്ക് കടന്നുപോകാന്‍ കഴിയും.
പാലം ഉയര്‍ത്താന്‍ മൂന്ന് മിനിറ്റും താഴ്ത്താന്‍ രണ്ട് മിനിറ്റുമാണ് വേണ്ടിവരിക. ഉദ്ഘാടനത്തിനു മുന്നോടിയായുള്ള അന്തിമ ട്രയല്‍ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയായിരുന്നു.
പുതിയ പാലം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ രാമേശ്വരത്തേക്കും ധനുഷ്കോടിയിലേക്കുമുള്ള വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ റെയില്‍വേ വൈദ്യുതീകരണം കൂടി സാധ്യമാവും വിധമാണ് പാലം നിര്‍മിച്ചിരിക്കുന്നത്.

1914ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാമ്പന്‍ റെയില്‍ പാലം കാലപ്പഴക്കത്തെ തുടര്‍ന്ന് 2022 ഡിസംബറില്‍ ഡീകമ്മീഷന്‍ ചെയ്തിരുന്നു. പഴയ റെയില്‍വേ പാലത്തിന്റെ അറ്റകുറ്റപണി അസാധ്യമായതിനെ തുടര്‍ന്നാണ് പുതിയ പാമ്പന്‍ റെയില്‍ പാലം നിര്‍മിക്കാന്‍ തീരുമാനിച്ചത്. അപകട മുന്നറിയിപ്പിനെ തുടര്‍ന്ന് പഴയ പാമ്പന്‍ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.
രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍വേ പാലമാണ് പുതിയ പാമ്പന്‍ പാലം. പാലത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതയും അത്യാധുനിക സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചിട്ടുള്ള വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനമാണ്. 99 തൂണുകളും 17 മീറ്റര്‍ വരെ ഉയര്‍ത്താന്‍ കഴിയുന്ന 72.5 മീറ്റര്‍ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനും ആണ് പാലത്തിനുള്ളത്. പഴയ പാലം 1.5 മീറ്റര്‍ മാത്രമായിരുന്നു ഉയര്‍ത്താന്‍ സാധിച്ചിരുന്നത്. ഇതോടെ കൂടുതല്‍ വലിയ ബോട്ടുകള്‍ക്കും കൂറ്റന്‍ കപ്പലുകള്‍ക്കും ഇതുവഴി സഞ്ചരിക്കാന്‍ സാധിക്കും.

റെയില്‍വേയുടെ എന്‍ജിനീയറിങ് വിഭാഗമായ റെയില്‍ വികാസം നിഗം ലിമിറ്റഡാണ് പുതിയ പാമ്പന്‍ പാലം നിര്‍മിച്ചത്. പുതിയ പാമ്പന്‍ പാലത്തിലൂടെ മണിക്കൂറില്‍ 75 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ക്കു സഞ്ചരിക്കാനാവും. പഴയ പാമ്പന്‍ പാലത്തിലൂടെ മണിക്കൂറില്‍ 10 കിലോമീറ്റര്‍ മാത്രം വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചിരുന്നത്.
രാമനാഥപുരം ജില്ലയിലെ പാമ്പന്‍ ദ്വീപിനെയും രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍ പാലത്തിന്റെ നിര്‍മ്മാണം ഒക്ടോബറോടെയാണ് പൂര്‍ത്തിയായത്. പുതിയ പാലം ഉദ്ഘാടനം ചെയ്യുന്നതോടെ പഴയ പാമ്പന്‍ പാലത്തിന്റെ ഒരു ഭാഗം സ്മാരകമാക്കി മാറ്റുകയും ബാക്കി പൊളിച്ചുമാറ്റുകയും ചെയ്യും.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications