Get Updates
Get notified of breaking news, exclusive insights, and must-see stories!

6 മാസം കൊണ്ട് മുകേഷ് അംബാനി സമ്പാദിച്ചത് 7.41 ബില്യണ്‍ ഡോളർ, കണ്ണ് തള്ളിക്കുന്ന പണക്കൊയ്ത്ത്!

മുംബൈ: രാജ്യത്തെ സമ്പന്നരും ദരിദ്രരും തമ്മിലുളള അന്തരം അതിഭീകരമാം വിധം വര്‍ധിക്കുന്നതായാണ് പുറത്ത് വരുന്ന പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓക്‌സ്ഫാം പുറത്തിറക്കിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്തെ ആകെ സ്വത്തിന്റെ 50 ശതമാനവും കയ്യടക്കി വെച്ചിരിക്കുന്നത് 9 അതിസമ്പന്നരാണ് എന്നാണ്.

മറ്റൊരു ഞെട്ടിക്കുന്ന കണക്ക് കൂടി ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ 5 കോടീശ്വരന്മാര്‍ ചേര്‍ന്ന് ആറ് മാസം കൊണ്ട് സമ്പാദിച്ച തുക എത്രയെന്ന് കേട്ടാല്‍ കണ്ണ് തള്ളിപ്പോകും!

മുകേഷ് അംബാനി മുതൽ

മുകേഷ് അംബാനി മുതൽ

2019 ആരംഭിച്ച ശേഷമുളള ആറ് മാസക്കാലം കൊണ്ട് ഇന്ത്യയിലെ അഞ്ച് കോടീശ്വരന്മാര്‍ സമ്പാദിച്ച പണത്തിന്റെ കണക്ക് ഒരു ലക്ഷം കോടി രൂപയാണ്. മുകേഷ് അംബാനി മുതല്‍ അസിം പ്രേംജി അടക്കമുളള വമ്പന്മാര്‍ ഇക്കൂട്ടത്തിലുണ്ട്. സമ്പത്തിന്റെ കണക്കെടുത്താല്‍ ഏറ്റവും മുന്നിലുളള ഏഴ് കോടിശ്വരന്മാര്‍ ആറ് മാസം കൊണ്ട് സമ്പാദിച്ചതാകട്ടെ 20 ബില്യണ്‍ ഡോളറാണ്.

മുന്നിൽ അംബാനി തന്നെ

മുന്നിൽ അംബാനി തന്നെ

സ്റ്റീല്‍ വ്യവസായ ഭീമനായ ലക്ഷ്മി മിത്തല്‍ ഒഴികെയുളള 4 കോടീശ്വരന്മാരും 12,000 കോടി വീതമാണ് പോക്കറ്റിലാക്കിയത്. ടെലികോമും ക്രൂഡ് ഓയില്‍ ബിസിനസ്സും അടക്കി വാഴുന്ന മുകേഷ് അംബാനി തന്നെയാണ് ഇക്കാര്യത്തില്‍ മുന്നിലുളളത്. മുകേഷ് അംബാനി മാത്രം സ്വന്തമാക്കിയത് 7.41 ബില്യണ്‍ ഡോളറാണ് എന്നാണ് കണക്കുകള്‍.

ലോകത്ത് പന്ത്രണ്ടാമത്

ലോകത്ത് പന്ത്രണ്ടാമത്

ഇതോടെ ലോകത്തെ ഏറ്റവും ധനികരില്‍ പന്ത്രണ്ടാമതാണ് മുകേഷ് അംബാനി. 2019 ജൂണ്‍ 28ലെ കണക്ക് പ്രകാരം മുകേഷ് അംബാനിയുടെ സ്വത്ത് 51.7 കോടി ഡോളര്‍ ആണ്. ആ കണക്കിലേക്ക് ഈ വര്‍ഷം ഇതുവരെ 50,000 കോടി രൂപയാണ് മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. മുകേഷ് അംബാനിക്ക് പിന്നില്‍ രണ്ടാമതുളളത് അസിം പ്രേംജി ആണ്.

ഞെട്ടിക്കുന്ന കണക്ക്

ഞെട്ടിക്കുന്ന കണക്ക്

വിപ്രോ ചെയര്‍മാനായ അസിം പ്രേംജി ലോക സമ്പന്നരില്‍ 44ാം സ്ഥാനത്താണ്. ഈ വര്‍ഷം ഇതുവരെ അസിം പ്രേംജിയുടെ സ്വത്തിലുണ്ടായിരിക്കുന്ന വര്‍ധനവ് 4.73 ബില്യണ്‍ ഡോളറിന്റെതാണ്. 21.7 ബില്യണ്‍ ഡോളറാണ് അസിം പ്രേംജിയുടെ ആകെ ആസ്തി. ഉദയ് കോട്ടക് ആണ് മൂന്നാമതുളളത്. 2.8 ബില്യണ്‍ ഡോളറാണ് ഉദയ് കോട്ടകിന്റെ സ്വത്തിലെ വര്‍ധനവ്. ഗൗതം അദാനി, ബേനു ഗോപാല്‍ ഭംഗുര്‍, അനില്‍ അഗര്‍വാള്‍ എന്നിവരും പട്ടികയിലുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+