കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സാമ്പത്തിക രംഗം തകരുന്നു; വളര്‍ച്ചയില്‍ വന്‍ ഇടിവ്, പാദവാര്‍ഷിക കണക്കുകള്‍ പുറത്ത്

Google Oneindia Malayalam News

ദില്ലി: കൊറോണകാലത്ത് ഇന്ത്യ വന്‍ തകര്‍ച്ച നേരിട്ടുവെന്ന് കണക്കുകള്‍. ഏപ്രില്‍-ജൂണ്‍ പാദ വര്‍ഷ വളര്‍ച്ചയില്‍ വന്‍ ഇടിവ്. ജിഡിപിയില്‍ 23.9 ശതമാനം കുറവ് വന്നുവെന്ന കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഇതോടെ ഇന്ത്യ ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് കടന്നുവെന്ന് കണക്കാക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന് മുമ്പ് തന്നെ ഇന്ത്യയുടെ സാമ്പത്തിക നില പരുങ്ങലിലായിരുന്നു. കൊറോണ കാരണം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. ഇതിന്റെ ഫലമാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. വ്യാപാരങ്ങളും സാമ്പത്തിക ഇടപാടുകളുമെല്ലാം കൂപ്പുകുത്തിയിരിക്കുകയാണ്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് (എന്‍എസ്ഒ) ആണ് പുതിയ ജിഡിപി വളര്‍ച്ച സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.

G

ഈ വര്‍ഷത്തെ രണ്ടാം പാദവാര്‍ഷിക വളര്‍ച്ചാ നിരക്കാണ് എന്‍എസ്ഒ പുറത്തുവിട്ടിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകളാണിത്. ഈ പാദവാര്‍ഷികം കൊറോണ വ്യാപിച്ച കാലയളവാണ്. 1996 മുതലാണ് പാദവാര്‍ഷിക വളര്‍ച്ചാ നിരക്ക് ഇന്ത്യ പുറത്തുവിടാന്‍ തുടങ്ങിയത്. ഇതിന് ശേഷം ഇത്രയും തകര്‍ച്ച രാജ്യം നേരിടുന്നത് ആദ്യമായിട്ടാണ്.

ലോകം മൊത്തം സാമ്പത്തിക പ്രതിസന്ധിയിലാണ്. നേരത്തെ ചില വന്‍കിട രാജ്യങ്ങളുടെ വളര്‍ച്ചാ കണക്കുകള്‍ പുറത്തുവന്നിരുന്നു. എല്ലാ രാജ്യങ്ങളും പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. ജി 20 രാജ്യങ്ങളില്‍ ബ്രിട്ടന്റെ സാമ്പത്തിക രംഗമാണ് വന്‍ ഇടിവ് സംഭവിച്ചിട്ടുള്ളത്. ജിഡിപിയില്‍ 21.7 ശതമാനം തകര്‍ച്ചയാണ് ബ്രിട്ടന്‍ നേരിടുന്നത്.

സൗദി പാത തുറന്നുകൊടുത്തു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇസ്രായേല്‍ വിമാനം യുഎഇയില്‍സൗദി പാത തുറന്നുകൊടുത്തു; ഗള്‍ഫില്‍ ചരിത്ര നിമിഷം, ഇസ്രായേല്‍ വിമാനം യുഎഇയില്‍

ഇന്ത്യയില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന ഘട്ടമാണിത് എന്നത് എടുത്തു പറയേണ്ടതാണ്. 36 ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കൊറോണ ബാധിച്ചിരിക്കുന്നത്. 64000ത്തിലധികം പേര്‍ മരിക്കുകയും ചെയ്തു. അമേരിക്കയും ബ്രസീലും മാത്രമാണ് ഇന്ത്യയേക്കാള്‍ കൂടുതല്‍ രോഗവും മരണവും റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍.

ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്ബ്രാഹ്മണരുടെ തോക്കുകള്‍ എണ്ണി യോഗി സര്‍ക്കാര്‍; യുപിയില്‍ വിവാദം, വോട്ടില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നിര്‍മാണ-ഉല്‍പ്പാദന മേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. കൂടാതെ സേവന, ചില്ലറ വില്‍പ്പന മേഖലയും കൂപ്പുകുത്തി. ദശലക്ഷക്കണക്കിന് ജോലികളാണ് നഷ്ടമായത്. മാര്‍ച്ച് 25 മുതലാണ് ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. നാല് ഘട്ടങ്ങളായുള്ള അണ്‍ലോക്ക് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പൂര്‍ണ തോതില്‍ രാജ്യം സജീവമായിട്ടില്ല.

English summary
India's GDP Drops By 23.9% in the April-June period, New data reveals
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X