കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ഡൗണ്‍ ശാപമാകുന്നു... ഇന്ത്യയുടെ ജിഡിപി നിരക്ക് ഞെട്ടിക്കും, പൂജ്യത്തിലേക്ക്, പ്രവചനം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ മെയ് മൂന്ന് വരെ ലോക്ഡൗണ്‍ നീട്ടിയതിനെ പിന്നാലെ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലും ഇടിവ്. ബാര്‍ക്ലേസിന്റെ വളര്‍ച്ചാ നിരക്ക് പ്രകാരം ഇന്ത്യ പൂജ്യം ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. ഈ വര്‍ഷത്തെ കണക്കില്‍ ഇന്ത്യയ്ക്ക് വളര്‍ച്ചയേ ഉണ്ടാവില്ലെന്നാണ് ബാര്‍ക്ലേസിന്റെ പ്രവചനം. വളര്‍ന്ന് വരുന്ന വിപണിയിലെ കണക്കുകള്‍ പ്രകാരമാണ് ഇന്ത്യ തിരിച്ചടി നേരിടാന്‍ പോകുന്നത്. ഇന്ത്യയില്‍ വിപണിയുടെ 75 ശതമാനം ഈ കാലയളവില്‍ പൂട്ടി കിടക്കുകയായിരിക്കും. അതിനാല്‍ സാമ്പത്തിക പ്രക്രിയകളൊന്നും നടക്കില്ല. ഇതാണ് വളര്‍ച്ചാ നിരക്ക് കുറയുന്നതിന് പ്രധാന കാരണം. ഇത് തൊഴില്‍ മേഖലയെ അടക്കമാണ് ബാധിക്കുക.

1

നേരത്തെ ഇന്ത്യക്ക് 2.5 ശതമാനം വളര്‍ച്ചാ നിരക്ക് ഈ സാമ്പത്തിക വര്‍ഷം കൈവരിക്കാന്‍ സാധിക്കുമെന്നായിരുന്നു ബാര്‍ക്ലേസിന്റെ പ്രവചനം. ഇത് ഇന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ നിന്നുള്ള കണക്കായിരുന്നു. എന്നാല്‍ ഇന്ത്യ ലോക്ഡൗണ്‍ നീട്ടിയതോടെ കടുത്ത പ്രതിസന്ധിയാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നാണ് സൂചന. അടുത്ത വര്‍ഷം ഇന്ത്യക്ക് 0.8 ശതമാനം വളര്‍ച്ച മാത്രമേ കൈവരിക്കാനാവൂ എന്നും ബാര്‍ക്ലേസ് പ്രവചിക്കുന്നു. 2021ല്‍ 3.5 ശതമാനം വളര്‍ച്ചയായിരുന്നു നേരത്തെ ഇവര്‍ പ്രവചിച്ചിരുന്നത്. ഇന്ത്യ ലോക്ഡൗണ്‍ നീട്ടിയത് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബാര്‍ക്ലേസ് പറഞ്ഞു.

ഇന്ത്യക്ക് ലോക്ഡൗണിലെ ഒരു ദിവസം 35000 കോടിയുടെ നഷ്ടമാണ് ഉണ്ടാവുന്നത്. 21 ദിവസം കൊണ്ട് 98 മില്യണ്‍ ഡോളര്‍ ജിഡിപിയില്‍ നഷ്ടം വരും. 7.5 ലക്ഷം കോടി ഡോളറോളം വരുമിത്. ഇതോടെ ഇന്ത്യ ദരിദ്ര രാജ്യങ്ങളിലേതിന് സമാനമായ സാഹചര്യത്തിലേക്ക് പോകാനുള്ള സാധ്യതയാണ് ഉള്ളത്. ഗതാഗത മേഖലയൊക്കെ ഇന്ത്യയില്‍ വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ മേഖലയില്‍ നിന്ന് മാത്രം 35200 കോടി നഷ്ടമായത്. ഇന്ത്യന്‍ വിപണി വളര്‍ന്ന് വരുന്നത് കൊണ്ട് തൊഴില്‍ മേഖലയില്‍ ശക്തമായ വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ലോക്ഡൗണിന് പിന്നാലെ നിരവധി തൊഴിലാളികള്‍ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങും. ഇതോടെ പോകുന്ന സംസ്ഥാനങ്ങളും ഇവര്‍ വന്നെത്തുന്ന സംസ്ഥാനങ്ങളുടെയും സമ്പദ് ഘടന തകരും.

Recommended Video

cmsvideo
Lockdown Extend; No flights till May 3, says aviation ministry | Oneindia Malayalam

ഇന്ത്യയില്‍ വിവിധ സര്‍വീസ് മേഖലകള്‍ തകര്‍ന്ന് തരിപ്പണമായെന്ന് ബാര്‍ക്ലേസ് പറയുന്നു. 234.4 ബില്യണോളം സാമ്പത്തിക നഷ്ടം ഇന്ത്യക്ക് വരുമെന്ന് ഇവര്‍ പറഞ്ഞു. ഇത് ജിഡിപിയുടെ 8.1 ശതമാനമാണ്. നേരത്തെ 120 ബില്യണ്‍ നഷ്ടമായിരുന്നു ഇവര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മെയ് വരെ ലോക്ഡൗണ്‍ നീട്ടിയത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് വളര്‍ച്ചാ നിരക്കിനെ സാരമായി ബാധിക്കും. പൂജ്യത്തിലേക്കാണ് ഇന്ത്യയുടെ വീഴ്ച്ചയെന്നും ബാര്‍ക്ലേസ് പറഞ്ഞു. ജൂണ്‍ ആദ്യത്തോടെ തന്നെ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിച്ച് ഇന്ത്യയില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ബാര്‍ക്ലേസ് പറഞ്ഞു. എന്നാല്‍ പ്രാദേശികമായി വ്യാപനം വര്‍ധിച്ചാല്‍ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധികള്‍ ഇന്ത്യക്ക് നേരിടേണ്ടി വരുമെന്നും ബാര്‍ക്ലേസ് മുന്നറിയിപ്പ് നല്‍കി.

English summary
india's gdp forecast down to zero says barclays
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X