കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 4.7 ശതമാനം

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ നേരിയ പുരോഗതി. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യയുടെ ജിഡിപി വളർച്ച 4.7 ശതമാനമായി ഉയർന്നു. 2019-20 രണ്ടാം പാദത്തിലെ വളർച്ചയുമായി താരതമ്യം ചെയ്യുമ്പോൾ ഡിസംബർ പാദത്തിൽ ജിഡിപി വളർച്ച 0.2 ശതമാനം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 6.6 ശതമാനമായിരുന്നു വളർച്ചാ നിരക്ക്.

അസമില്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായ നീക്കം; എഐയുഡിഎഫുമായി സഖ്യത്തിലേക്ക്, ബിജെപിക്ക് ആശങ്കഅസമില്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായ നീക്കം; എഐയുഡിഎഫുമായി സഖ്യത്തിലേക്ക്, ബിജെപിക്ക് ആശങ്ക

കൊറോണ വൈറസ് വ്യാപനം ആഗോള സമ്പദ്വ്യവസ്ഥയിൽ ചെലുത്തിയ സ്വാധീനം അവസാന പാദത്തിൽ വളർച്ചയെ ബാധിച്ചേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. ആദ്യപാദത്തില്‍ അഞ്ച് ശതമാനമായിരുന്ന ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പിന്നീട് ജൂലൈ-സെപറ്റംബര്‍ മാസത്തോടെ 4.5 ശതമാനമായി കുറയുകയായിരുന്നു. 2019 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്റെ ജിഡിപി വളര്‍ച്ചയുടെ താത്ക്കാലിക എസ്റ്റിമേറ്റ്, സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പ് 6.8 ശതമാനത്തില്‍ നിന്ന് 6.1 ശതമാനമായി കുറച്ചിരുന്നു

gdp

സാമ്പത്തിക പ്രതിസന്ധി നേരിടാൻ കോർപ്പറേറ്റ് നികുതി കുറച്ചതും വിദേശ നിക്ഷേപങ്ങൾക്ക് ഇളവ് നൽകിയതും സാമ്പത്തിക വളർച്ചയെ നേരിയ തോതിൽ ഉത്തേജിപ്പിച്ചിട്ടുണ്ട്. 5 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥ എന്ന ലക്ഷത്തിലേക്ക് ഇന്ത്യ നീങ്ങുകയാണെന്നും സാമ്പത്തിക രംഗം അനുകൂലമായ പാതയിലാണ് നീങ്ങുന്നതെന്നും ധനമന്ത്രി നിർമല സീതാരാമൻ അടുത്തിടെ വ്യക്തമാക്കിയിരുന്നു.

English summary
India's GDP growth at third quarter is 4.7 percent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X