കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തകര്‍ച്ചയിലേക്ക് കൂപ്പൂകുത്തി ജിഡിപി; അവസാനപാദത്തില്‍ നേടിയത് 3.1% മാത്രം വളര്‍ച്ച

Google Oneindia Malayalam News

ദില്ലി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ (ജിഡിപി) വന്‍ ഇടിവ്. അവസാന പാദത്തിലേയും കണക്കുകള്‍ പുറത്ത് വന്നപ്പോള്‍ 4.2 ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരേയുള്ള അവസാന പാദത്തില്‍ 3.1 ശതമാനമാണ് വളര്‍ച്ച. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ഏതൊരു പാദത്തിലും നേടുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണ് ഇത്. കോവിഡ് വൈറസിന്‍റെ വ്യാപനം രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചുവെന്നാണ് കേന്ദ്ര സ്റ്റാറ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്ത് വിട്ടത്.

മൂന്നാം പാദത്തില്‍ 4.7 ശതമാനമായിരുന്നു രാജ്യം കുറിച്ച വളര്‍ച്ച. വര്‍ധിച്ച മൂല്യത്തോടെയുള്ള ദേശീയവരുമാനം (ജിവിഎ) 3.9 ശതമാനത്തിലാണ് എത്തിനില്‍ക്കുന്നത്. 2018 - 19 വര്‍ഷത്തിലെ വളര്‍ച്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉണ്ടായത് 1.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ആവുമ്പോഴേക്കും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 500 കോടിയുടേത് ആവുമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കോവിഡ് അടക്കം സൃഷ്ടിച്ച പ്രതികൂല ഘടകങ്ങള്‍ ലക്ഷ്യത്തിലെത്തുന്നതില്‍ നിന്നും ഇന്ത്യക്ക് തടസ്സമായേക്കുമെന്നാണ് ഏറ്റവും അവസാനം പുറത്ത് വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

 gdp

അതേസമയം തന്നെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന വാരം മാത്രമാണ് കൊവിഡ് മൂലം രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മാര്‍ച്ച് മാസത്തിലെ ജിഡിപി വളര്‍ച്ചയെ മാത്രമേ കോവിഡ് ബാധിച്ചുവെന്ന് കണക്കാക്കാന്‍ കഴിയു. അതിനാല്‍ തന്നെ കാഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ഉണ്ടായ തിരിച്ചടിക്ക് ലോക്ക് ഡൗണ്‍ ആണെന്ന ന്യായം കേന്ദ്രസര്‍ക്കാറിന് പറയാനും സാധിക്കില്ല.

2018 - 19 വര്‍ഷം 6.1 ആയിരുന്നു വളര്‍ച്ച നിരക്ക്. ഇക്കാലയളവില്‍ മൊത്ത ആഭ്യന്തര ഉത്പാദനം 203. 4ലക്ഷം കോടിയുടേതെയാണ് കണക്കാക്കിയിരിക്കുന്നത്. കെട്ടിട നിര്‍മാണം, മാനുഫാക്ച്ചറിംഗ്, വൈദ്യുതി, ഗ്യാസ്, ജല വിതരണം തുടങ്ങിയ പല മേഖലകളിലും ഇടിവ് നേരിടേണ്ടി വന്നിട്ടുണ്ട്. കെട്ടിട നിര്‍മാണ രംഗത്തെ വളര്‍ച്ച 6.1ല്‍ നിന്ന് 1.3ലേക്ക് കൂപ്പ്കുത്തിയപ്പോള്‍ മാനുഫാക്ച്ചറിംഗ് രംഗത്തെ വളര്‍ച്ച 0.03 ശതമാനം മാത്രമാണ്.

സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രംസിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം

 സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം സിന്ധ്യയെ പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ കണ്ടീഷന്‍ തന്ത്രം... 2 മാര്‍ഗം, 2018 ഫോര്‍മുല, കമല്‍നാഥ് മാത്രം

English summary
india's gdp growth touches 4.2 per cent for fy 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X