ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം കുറയും, മുന്നറിയിപ്പുമായി ലോക ബാങ്ക്, രാജ്യത്ത് അസാധാരണ സാഹചര്യം
ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ അതീവ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. അതിനിടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ട് ആണ് ലോകബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്പാദനം 9.6 ശതമാനം കുറയും എന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗം അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്കി.
കൊവിഡ് മഹാമാരിയെ തടയാന്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് ഗാര്‍ഹിക വരുമാനം ഇടിഞ്ഞതും വ്യാവസായിക വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതും ഇതുവരെ ഇല്ലാത്ത തരം ഗുരുതരമായ സാഹചര്യത്തിലേക്കാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എത്തിച്ചിരിക്കുന്നത് എന്നും ലോകബാങ്ക് വ്യക്തമാക്കി. സൗത്ത് ഏഷ്യ ഇക്കണോമിക്സ് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍.

ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും യോഗത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല മേഖലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. മേഖലയില്‍ ഈ വര്‍ഷം 7.7 ശതമാനം വരെ സാമ്പത്തിക തകര്‍ച്ചയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഇതുവരെ ഉളളതിലും തീര്‍ത്തും മോശമായ സാഹചര്യമാണ് ഇന്ത്യയില്‍ കാണുന്നതെന്ന് ദക്ഷിണേഷ്യയിലെ ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആയ ഹാന്‍സ് ടിമ്മര്‍ പറഞ്ഞു. തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇന്ത്യയിലേത് എന്നും ടിമ്മര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ രാജ്യത്ത് ആഭ്യന്തര ഉല്‍പ്പാദനം 25 ശതമാനം ആയി ഇടിഞ്ഞിരുന്നു. കൊവിഡും അതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും രാജ്യത്തെ ഉത്പാദന-വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിരിക്കുന്നതായും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Recommended Video
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications