കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ജിഡിപി 9.6 ശതമാനം കുറയും, മുന്നറിയിപ്പുമായി ലോക ബാങ്ക്, രാജ്യത്ത് അസാധാരണ സാഹചര്യം

Google Oneindia Malayalam News

ദില്ലി: കൊവിഡ് ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക രംഗത്തെ അതീവ ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. അതിനിടെ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആശങ്കയുണ്ടാക്കുന്ന റിപ്പോര്‍ട്ട് ആണ് ലോകബാങ്ക് പുറത്ത് വിട്ടിരിക്കുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ആകെ ആഭ്യന്തര ഉല്‍പാദനം 9.6 ശതമാനം കുറയും എന്നാണ് ലോകബാങ്ക് വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗം അസാധാരണവും ഭീതിപ്പെടുത്തുന്നതുമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത് എന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കി.

തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾതൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ

കൊവിഡ് മഹാമാരിയെ തടയാന്‍ പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ മൂലം രാജ്യത്ത് ഗാര്‍ഹിക വരുമാനം ഇടിഞ്ഞതും വ്യാവസായിക വരുമാനത്തില്‍ കാര്യമായ കുറവുണ്ടായതും ഇതുവരെ ഇല്ലാത്ത തരം ഗുരുതരമായ സാഹചര്യത്തിലേക്കാണ് ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ എത്തിച്ചിരിക്കുന്നത് എന്നും ലോകബാങ്ക് വ്യക്തമാക്കി. സൗത്ത് ഏഷ്യ ഇക്കണോമിക്‌സ് ഫോക്കസ് റിപ്പോര്‍ട്ടിലാണ് ലോകബാങ്കിന്റെ കണ്ടെത്തല്‍.

gdp

ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും യോഗത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. മാത്രമല്ല മേഖലയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്നും ലോകബാങ്ക് പ്രവചിക്കുന്നു. മേഖലയില്‍ ഈ വര്‍ഷം 7.7 ശതമാനം വരെ സാമ്പത്തിക തകര്‍ച്ചയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Recommended Video

cmsvideo
ഇന്ത്യയെ രക്ഷിക്കാന്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam

ഇതുവരെ ഉളളതിലും തീര്‍ത്തും മോശമായ സാഹചര്യമാണ് ഇന്ത്യയില്‍ കാണുന്നതെന്ന് ദക്ഷിണേഷ്യയിലെ ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ആയ ഹാന്‍സ് ടിമ്മര്‍ പറഞ്ഞു. തികച്ചും വ്യത്യസ്തമായ സാഹചര്യമാണ് ഇന്ത്യയിലേത് എന്നും ടിമ്മര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ രാജ്യത്ത് ആഭ്യന്തര ഉല്‍പ്പാദനം 25 ശതമാനം ആയി ഇടിഞ്ഞിരുന്നു. കൊവിഡും അതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങളും രാജ്യത്തെ ഉത്പാദന-വിതരണ സംവിധാനത്തെ കാര്യമായി ബാധിച്ചിരിക്കുന്നതായും ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

English summary
India’s GDP is expected to fall by 9.6%, Warns World Bank
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X