ജിഡിപി 7.5 ശതമാനം ഇടിഞ്ഞു; രാജ്യം സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക്, ചരിത്രത്തില്‍ ആദ്യം
ദില്ലി: രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020-21 രണ്ടാം പാദത്തില്‍ 7.5 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. ജൂലൈ- സെപ്റ്റംബര്‍ കാലയളവിലാണ് ഇടിവ് രേഖപ്പെടുത്തിയത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്ക് പുറത്തുവിട്ടത്. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രണ്ട് പാദങ്ങളില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയതോടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ സാങ്കേതിക മാന്ദ്യത്തിലേക്ക് കടക്കുകയാണെന്നാണ് പുറത്തുവിട്ട കണക്കുകളില്‍ നിന്നും വ്യക്തമാക്കുന്നത്.

ഈവര്‍ഷം മാത്രം ഇന്ത്യയുടെ സമ്പദ വ്യവസ്ഥ മൊത്തത്തില്‍ 8.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇതിന് മുമ്പത്തെ വര്‍ഷം ഇതേ കാലയളവില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ ഇടിവ് തുടര്‍ച്ചയായ രണ്ട് പാദങ്ങളില്‍ രേഖപ്പെടുത്തുന്നതോടെയാണ് രാജ്യം ചരിത്രത്തില്‍ ആദ്യമായി സാങ്കേതിക സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നതായി കണക്കാക്കുന്നത്. നാല് ദശാബ്ദങ്ങള്ക്കിടെയിലെ ഏറ്റവും മോശം അവസ്ഥയാണെന്നാണ് ഇതിനെ വിലയിരുത്തുന്നത്.
തുടര്‍ച്ചയായ രണ്ടാം പാദത്തിലും സാമ്പത്തിക മേഖ തളര്‍ച്ച രേഖപ്പെടുത്തുന്നതോടെ ഇന്ത്യന്‍ സമ്പദ് രംഗം മാന്ദ്യം എന്ന അവസ്ഥയിലെത്തുമെന്ന് നേരത്തെ റിസര്‍ന് ബാങ്ക് പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, കൊവിഡ് വാക്സിന് വിതരണം ചെയ്യുന്നതോടെ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. കൊവിഡ് ലോക്ഡൗണില്‍ തകര്‍ന്ന ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണറും അഭിപ്രായപ്പെട്ടിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications