കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഡിപി തകര്‍ച്ച ഇവിടം കൊണ്ട് തീരില്ല, കാത്തിരിക്കുന്നത് വീഴ്ച്ചകള്‍, 50 ശതമാനമുള്ള അനൗപചാരിക മേഖല!!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ ജിഡിപി വലിയൊരു തകര്‍ച്ച നേരിട്ടിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ കണ്ടതല്ല യഥാര്‍ത്ഥ തകര്‍ച്ചെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യയിലെ അനൗപചാരിക മേഖലയുടെ കണക്കുകള്‍ മാത്രം എടുത്താല്‍ ഇപ്പോഴുള്ളതിന് മുകളിലേക്ക് ജിഡിപിയുടെ തകര്‍ച്ച നീളും. നിലവില്‍ ഇന്ത്യയുടെ ജിഡിപി നിര്‍ണയിക്കുന്നത് ഔപചാരിക മേഖലയുടെ കണക്കുകളെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ കോവിഡ് അനൗപചാരിക മേഖലയെയാണ് ഏറ്റവും രൂക്ഷമായി ബാധിച്ചത്. ഇത് പെട്ടെന്ന് ജിഡിപിയില്‍ പ്രതിഫലിക്കില്ല. ഇന്ത്യയുടെ ജിഡിപിയുടെ 50 ശതമാനത്തോളം സംഭാവന ചെയ്യുന്നത് അനൗപചാരിക മേഖലയാണ്.

Recommended Video

cmsvideo
സംഘികള്‍ തള്ള് നിര്‍ത്തി മുങ്ങുന്നു | Oneindia Malayalam
1

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 35.35 ലക്ഷം കോടിയുടേതായിരുന്നു. ഇത്തവണ അത് 26.90 ലക്ഷമായിട്ടാണ് ഇടിഞ്ഞത്. വാണിജ്യം. ഹോട്ടല്‍, ഗതാഗത സര്‍വീസുകള്‍ എന്നിവയാണ് ഇന്ത്യയില്‍ ഏറ്റവും തിരിച്ചടി നേരിട്ടത്. ഇത് മൂന്ന് കൂടി 47 ശതമാനത്തോളം വരും. നിര്‍മാണം, ഉല്‍പ്പാദനം, കാര്‍ഷികമ മേഖല എന്നിവയും തകര്‍ന്ന് തരിപ്പണമായി നിര്‍മാണ മേഖല അതിന്റെ വ്യാപ്തി പകുതിയിലേറെ കുറയുന്നതിനാണ് സാക്ഷ്യം വഹിച്ചത്. ഉല്‍പ്പാദനം നാലിലൊന്നായി ചുരുങ്ങി. 3.4 ശതമാനം വളര്‍ച്ചയാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായത്. തൊഴില്‍ എന്നത് സാധാരണക്കാരന് ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടുമെന്ന് സാമ്പത്തിക തകര്‍ച്ച വ്യക്തമാക്കുന്നു.

ഈ വര്‍ഷത്തെ എല്ലാ സാമ്പത്തിക പാദത്തിലും ഇന്ത്യയുടെ വളര്‍ച്ച നെഗറ്റീവിലായിരിക്കും. വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ കോവിഡ് വ്യാപനം തടയുകയും, പ്രാദേശിക ലോക്ഡൗണ്‍ ഇല്ലാതാവുകയും വേണം. അതേസമയം ഇന്ത്യ ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന വാദം ബിജെപി പതിയെ അവസാനിപ്പിച്ചിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥ എന്ന പ്രചാരണവും മറന്ന് തുടങ്ങിയിരിക്കുകയാണ്. ഇന്ത്യയില്‍ തൊഴില്‍ സാധ്യതയും, കൂടുതല്‍ പേരെ തൊഴിലിനായി സമീപിക്കുന്നതും കുറച്ച് കാലത്തേക്ക് തന്നെ നിലയ്ക്കും. മധ്യവര്‍ത്തി മേഖല ആശ്രയിച്ച നിന്നിരുന്ന പലതും തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്.

ഇന്ത്യയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ജിഡിപി 23.9 ശതമാനമാണ് ഇടിഞ്ഞത്. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ ഇന്ത്യയിലെ ഉപഭോക്തൃ ശേഷിയെയും നിക്ഷേപങ്ങളെയും തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. ഇന്ത്യയെ ഞെട്ടിക്കുന്ന കാര്യം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവുമധികം സാമ്പത്തിക പ്രതിസന്ധിയെ ഇന്ത്യയെയാണ് ബാധിച്ചിരിക്കുന്നതെന്നാണ് സൂചന. പല രാജ്യങ്ങളും പല തരത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഏപ്രില്‍ ജൂണില്‍ ജപ്പാന്റെ സമ്പദ് ഘടന 7.6 ശതമാനം ഇടിവാണ് നേരിട്ടത്. എന്നാല്‍ ഇതേ പാദത്തില്‍ ചൈന 3.2 ശതമാനം വളര്‍ച്ച നേടി. ജനുവരി-മാര്‍ച്ചില്‍ ചൈന 6.8 ശതമാനത്തിന്റെ ജിഡിപി ഇടിവ് നേരിട്ടിരുന്നു. നാലാം പാദത്തില്‍ ഇന്ത്യ 3.1 ശതമാനം വളര്‍ച്ചയാണ് നേടിയത്.

English summary
india's gdp slumping may be more informal sector is in deep trouble
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X