കൊറോണ ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് ആര്‍ബിഐ, ഇന്ധന വില കുറഞ്ഞത് ഗുണകരം!!
ദില്ലി: കൊറോണ വൈറസ് ഇന്ത്യയുടെ വളര്‍ച്ചയെ ശക്തമായി തന്നെ ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. അത് ഇനിയും നീണ്ടുപോവുകയും, വിതരണ ശൃംഖല തടസപ്പെടുകയും ചെയ്താല്‍ അത് ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ ഗൗരവമായി ബാധിച്ചു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞത് ഇന്ത്യയ്ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. അതേസമയം വ്യാപാര മേഖലയെയും വളര്‍ച്ചയെയും ലക്ഷ്യമിട്ട് നിരവധി പ്രഖ്യാപനങ്ങളും ആര്‍ബിഐ ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്. പ്രധാനമായും പലിശ നിരക്കുകളും, റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളുമാണ് കുറച്ചത്.

കൊറോണ ബാധയെ തുടര്‍ന്ന് ഇത്തവണത്തെ മോണിറ്ററിഗ പോളിസി കമ്മിറ്റി യോഗം നേരത്തെയാക്കിയതായി ഗവര്‍ണര്‍ പറഞ്ഞു. ഏപ്രില്‍ മൂന്നിനായിരുന്നു യോഗം ചേരേണ്ടിയിരുന്നത്. ഇത് മാര്‍ച്ച് 24, 25, 27 ദിവസങ്ങളിലാണ് ചേര്‍ന്നത്. ഇതിലാണ് നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായത്. 75 ബേസിക്ക് പോയിന്റുകളാണ് റിപ്പോ നിരക്കില്‍ കുറഞ്ഞത്. ഇതിനുള്ള വോട്ടിംഗ് രണ്ടിനെതിരെ നാല് വോട്ടുകള്‍ക്കാണ് പാസായത്. നേരത്തെ 5.15 ശതമാനമായിരുന്നു റിപ്പോ നിരക്ക. ഇപ്പോഴത്ത് 4.20 ശതമാനം ആണ്. കൊറോണണയെ തുടര്‍ന്ന് ആഗോള വിപണി നിശ്ചലമായിരിക്കുകയാണ് ശക്തികാന്ത ദാസ് പറഞ്ഞു. ലോക്ഡൗണുകളും സാമൂഹിക അകലം പാലിക്കലും പല രാജ്യങ്ങളെയും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 2020ല്‍ വളര്‍ച്ച കൈവരിക്കാമെന്ന സ്വപ്‌നം ഇല്ലാതായിരിക്കുകയാണ്. 2019ലെ മോശം വളര്‍ച്ചയ്ക്ക് പിന്നാലെ ഈ വര്‍ഷവും അതേ രീതിയില്‍ തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല റിപ്പോ ഓപ്പറേഷനില്‍ ലേലം നടത്താന്‍ ആര്‍ബിഐ തീരുമാനിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ ഒരു ലക്ഷം കോടി വരെയാണ് ഇതിന്റെ പരിധി. എല്ലാ വായ്പാ തിരിച്ചടവുകള്‍ക്കും മൂന്ന് മാസത്തെ മൊറട്ടോറിയം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും. മൂന്ന് മാസത്തേക്ക് തിരിച്ചടവ് വേണ്ടി വരില്ല. നിശ്ചിത കാലാവധി വായ്പകള്‍ക്കാണ് ഇളവുകള്‍ നല്‍കുക.
ഇപ്പോള്‍ നാണ്യപെരുപ്പം സുരക്ഷിത നിലയിലാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. അതേസമയം ഭവന, വാഹന വായ്പ്പാ നിരക്കുകള്‍ കുറയ്ക്കും. ബാങ്കുകളെ ശക്തിപ്പെടുത്തണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. ഇപ്പോഴത്തെ വളര്‍ച്ചാ നിരക്ക് പ്രവചനാതീതമാണെന്ന് വ്യക്തമാക്കിയ ശക്തികാന്ത ദാസ്, എത്രകാലം സാഹചര്യം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ലെന്നും പറഞ്ഞു. അതേസമയം സിആര്‍ആര്‍ നാലില്‍ല്‍ നിന്ന് മൂന്ന് ശതമാനമാക്കി കുറച്ചത് അപ്രതീക്ഷിത പ്രഖ്യാപനമായിരുന്നു. നൂറ്് ബേസിക്ക് പോയിന്റുകളാണ് കുറച്ചത്. കഴിഞ്ഞ ദിവസം 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ആര്‍ബിഐയുടെ പ്രഖ്യാപനങ്ങള്‍ വന്നിരിക്കുന്നത്. കോവിഡിനെ നേരിടാന്‍ എല്ലാ ഇന്ത്യ സജ്ജമാണെന്നും, സാഹചര്യം മോശമായാല്‍ ആര്‍ബിഐ നേരിട്ടിറങ്ങുമെന്നും ശക്തികാന്ത് ദാസ് നേരത്തെ പറഞ്ഞിരുന്നു.












Click it and Unblock the Notifications