കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞു; പരിതാപകരമായ സ്ഥിതിയെന്ന് ഗീത ഗോപിനാഥ്!

Google Oneindia Malayalam News

Recommended Video

cmsvideo
India's Economic Growth Going Dangerously Down | Oneindia Malayalam

ദില്ലി: ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്ന് ഐഎംഎഫ് ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ്. ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകർച്ചയും ഗ്രാമീണ വരുമാനത്തിലെ തളർച്ചയുമാണ് ഇന്ത്യൻ സമ്പദ് രംഗത്തെ താറുമാറാക്കിയതെന്ന് അവർ വ്യക്തമാക്കിയിരുന്നു. ഇത് ആഗോളാ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. . നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ച നിരക്ക് 4.8 ശതമാനമായി കുറയും.

6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. ബാങ്കിങ് ഒഴികെയുള്ള മേഖലകളിലെ തകർച്ചയും ഗ്രാമീണ മേഖലയിലെ വരുമാനത്തിലെ തളർച്ചയുമാണ് ഇന്ത്യൻ സമ്പദ് രംഗത്തെ താറുമാറാക്കിയത്. പ്രതീക്ഷിച്ചതിനേക്കാൾ 1.3 ശതമാനത്തിന്റെ കുറവ് സാമ്പത്തിക വളർച്ചയിൽ ഉണ്ടായെന്നും അവർ വ്യക്തമാക്കി. പൊതു ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രമാണ് ശേഷക്കുന്നത്. ഐഎംഎഫിന്റെ പുതിയ റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിന് തലവേദനയാകും.

ഉത്തേജന പാക്കേജുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല

ഉത്തേജന പാക്കേജുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല


സാമ്പത്തിക മാന്ദ്യം തിരിച്ചറിഞ്ഞിട്ടും ഗ്രാമീണ മേഖലയെ രക്ഷിക്കാനുള്ള ഉത്തേജന പാക്കേജുകൾ ഒന്നും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല എന്നതും ഞെട്ടിക്കുന്ന കാര്യമാണ്. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സർവ്വേ റിപ്പോർട്ടും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രൂക്ഷമാണെന്നുള്ള കണക്കുകളും നേരത്തെ പുറത്തു വന്നിരുന്നു.

ആഗോള വളർച്ച നിരക്ക്

ആഗോള വളർച്ച നിരക്ക്

ആഗോള വളർച്ച 2.9 ശതമാനത്തിൽ നിന്ന് 2020 ല്‍ 3.3 ശതമാനമായി വർധിക്കുമെന്നും 2021 ൽ 3.4 ശതമാനത്തിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിപ്പ് ആഗോള വളർച്ച നിരക്കിനെയും ബാധിക്കുമെന്നും ഐഎംഎഫ് പറയുന്നു. സമ്പദ്‌വ്യവസ്ഥ ഉയർത്തുന്നതിന് ഇന്ത്യൻ സർക്കാർ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ ഒഴിവാക്കണമെന്നും പകരം എളുപ്പമുള്ള ധനനയം തിരഞ്ഞെടുക്കണമെന്നും കഴിഞ്ഞ മാസം ഐഎംഎഫ് റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു.

ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കിയേക്കും

ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കിയേക്കും

അതേസമയം ആദായ നികുതി നിയമം, കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം എന്നിവ കേന്ദ്രസര്‍ക്കാര്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കിയേക്കുമെന്ന റിപ്പോർട്ടും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. രാജ്യത്ത് വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സംരംഭകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം. നടപടിക്രമങ്ങളിലെ വീഴ്ചകള്‍ ക്രിമിനല്‍ കുറ്റമല്ലാതാക്കാന്‍ കമ്പനി നിയമത്തില്‍ മാറ്റങ്ങള്‍ വരും. എന്നാല്‍ ഇത് പൊതുജനത്തെ ബാധിക്കില്ലെന്നും നിര്‍മലാ സീതാരാമൻ പറഞ്ഞു.

അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റും

അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റും

രാജ്യത്തെ അഞ്ച് ട്രില്യണ്‍ സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ നടപടികളെന്ന് കേന്ദ്ര ധരകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ചെന്നൈയില്‍ നടന്ന നാനി പല്‍കിവാല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് മന്ത്രിയുടെ നിര്‍ണായക പ്രസ്താവന ഉണ്ടായിരുന്നത്. കോര്‍പ്പറേറ്റ് നിയമ ഭേദഗതികള്‍, നികുതി തര്‍ക്ക പരിഹാരങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം തുടങ്ങിയവ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളാണെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

English summary
India's grwoth showdown is a drag on the worls says Gita Gopinath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X