കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ കടുത്ത ദാരിദ്ര്യത്തിലേക്കെന്ന് ആഗോള പട്ടിണി സൂചിക; പോഷകാഹാരക്കുറവ് അധികമുള്ള രാജ്യമായി മാറി!

Google Oneindia Malayalam News

ദില്ലി: രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ആഗോള പട്ടിണി സൂചിക. പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്. 117 രാജ്യങ്ങളുള്ള പട്ടികയിൽ 102-ാം സ്ഥാനത്താണ് ഇന്ത്യുള്ളത്. അയൽരാജ്യമായ പാകിസ്താനേക്കാൾ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം . പട്ടിണം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കാണ്.

ഉപതിരഞ്ഞെടുപ്പ്; പച്ചയിലും മഞ്ഞയിലും അരിവാൾ, ചുകപ്പ് ഇല്ല, ഇതാണോ സിപിഎമ്മിന്റെ 'നവോത്ഥാനം'?ഉപതിരഞ്ഞെടുപ്പ്; പച്ചയിലും മഞ്ഞയിലും അരിവാൾ, ചുകപ്പ് ഇല്ല, ഇതാണോ സിപിഎമ്മിന്റെ 'നവോത്ഥാനം'?

പട്ടികയിൽ 117-ാം സ്ഥാനത്തുള്ളത് ഈ രാജ്യമാണ്. ത്. പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പട്ടിക തയ്യാറാക്കുന്നതിൽ പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍. ആഗോള തലത്തിൽ ദാരിദ്ര്യം കുറഞ്ഞ് വരുന്ന സാഹചര്യത്തിലാണ് ഇന്ത്യ പട്ടകിയിൽ പിറകോട്ട് പോയിരിക്കുന്നത്.

Hunger

ഗുരുതരം എന്ന അവസ്ഥയില്‍നിന്നും ഗുരുതരമായതും പരിഹരിക്കാവുന്നതുമെന്ന അവസ്ഥയിലേക്ക് ആഗോള ദാരിദ്ര്യ നിരക്ക് മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ തവണ ഇന്ത്യയേക്കാൾ പിന്നിലായിരുന്നു അയൽരാജ്യമായ പാകിസ്താന്റെ സ്ഥാനം. എന്നാൽ ഇത്തവണ 94-ാം സ്ഥാനത്തേക്ക് മാറിയിരിക്കുകയാണ്. അയൽരാജ്യമായ ചൈനയാണെങ്കിൽ 25-ാം സ്ഥാനത്താണ്.

പോഷകാഹാരക്കുറവ് അധികമുള്ള രാജ്യമാണ് ഇന്ത്യയെന്നാണ് റിപ്പോർട്ട്. മോദി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് പദ്ധതി വിജയം കണ്ടില്ല എന്നതാണ് ആഗോള പട്ടിക സൂചികയില്‍ ഇന്ത്യയുടെ റാങ്ക് തെളിയിക്കുന്നത്. ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന രാജ്യങ്ങളിൽ അതി സമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല. ർമൻ സന്നദ്ധസംഘടന വെൽത്ഹംഗർഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്‌വൈഡും ചേർന്നാണു സൂചിക തയ്യാറാക്കിയത്.

ഇന്ത്യയുടെ വളർച്ചനിരക്കില്‍ വലിയ ഇടിവുണ്ടാകുമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ് കഴിഞ്ഞ ദിവസം വന്നിരുന്നു. സാമ്പത്തികവർഷത്തെ പ്രതീക്ഷിത വളർച്ചനിരക്ക്‌ ആറ്‌ ശതമാനമായി താഴും. രാജ്യത്ത് ദാരിദ്ര്യം വർധിക്കുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. സാമ്പത്തിക വളര്‍ച്ചയില്‍ നേപ്പാളിലും ബം​​ഗ്ലാദേശിനും പിന്നിലാണ് ഇന്ത്യ. . ഇത്രമേല്‍ ദുര്‍ബലമായ സാഹചര്യം സാമ്പത്തികരം​ഗത്ത് ഘടനാപരമായ ​പ്രതിസന്ധിക്ക് കാരണമാകുമെന്നും വളര്‍ച്ചയെ കാര്യമായി പിന്നോട്ടടിക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ തിരിച്ചടിയേറ്റതും നഗരത്തിൽ തൊഴിലില്ലായ്‌മ വർധിച്ചതും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്നാണ് ലോകബാഹഖ് റിപ്പോർട്ടിൽ പറയുന്നത്. മാന്ദ്യം നേരിടാൻ കോർപറേറ്റ്‌ നികുതി കുറച്ച കേന്ദ്രസർക്കാർ നീക്കത്തിലും ലോകബാങ്ക്‌ ആശങ്ക പ്രകടിപ്പിച്ചു. രണ്ടാംവർഷമാണ് വളർച്ചനിരക്ക് കൂപ്പുകുത്തുന്നത്. കഴിഞ്ഞ സാമ്പത്തികവർഷത്തെ വളര്‍ച്ച 6.9 ശതമാനമായിരുന്നു. നടപ്പ് സാമ്പത്തികവര്‍ഷം ഏഴര ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു തുടക്കത്തിലുള്ള പ്രതീക്ഷ. ഏപ്രിൽ-ജൂൺ കാലയളവിൽ വളർച്ച ആറുവർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ അഞ്ച്‌ ശതമാനമായി. ജൂലൈ-സെപ്‌തംബറിൽ വളർച്ച 5.3 ശതമാനം ആയിരിക്കുമെന്നാണ്‌ റിസർവ്‌ബാങ്ക്‌ നിഗമനം.

ഇന്ത്യയേക്കാൾ വേഗത്തിലാണെന്ന്‌ ബംഗ്ലാദേശിന്റെയും നേപ്പാളിന്റെയും ഭൂട്ടാന്റെയും വളർച്ചയെന്ന്‌ ലോകബാങ്ക് റിപ്പോർട്ടിൽ വ്യക്തമക്കുന്നുണ്ട്. ബംഗ്ലാദേശിന്റെ നടപ്പ് സാമ്പത്തികവർഷത്തെ പ്രതീക്ഷിതവളർച്ച 8.1 ശതമാനമാണ്‌. ഭൂട്ടാൻ 7.4 ശതമാനം വളർച്ച നേടി കുതിപ്പ്‌ നടത്തും. ദക്ഷിണേഷ്യൻ മേഖലയുടെ ആകെ വളർച്ച 1.1 ശതമാനം കുറഞ്ഞ്‌ 5.9 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷ.

English summary
India's hunger situation has been termed 'serious'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X