കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അഭിമാനം ചുട്ട് ചാമ്പലാക്കിയിരിക്കുന്നു! ദില്ലി കലാപത്തിൽ പൊട്ടിത്തെറിച്ച് രാഹുൽ ഗാന്ധി!

Google Oneindia Malayalam News

ദില്ലി: രാജ്യതലസ്ഥാനത്തുണ്ടായ കലാപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ദില്ലിയിലെ കലാപബാധിത പ്രദേശങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം സന്ദര്‍ശിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ''ഈ സ്‌കൂള്‍ ഇന്ത്യയുടെ ഭാവിയാണ്. നമ്മുടെ ഭാവിയാണ് ഇവിടെ ചുട്ട് ചാമ്പലാക്കിയിരിക്കുന്നത്. വെറുപ്പും അക്രമവുമാണ് നമ്മുടെ ഭാവിയെ നശിപ്പിച്ചിരിക്കുന്നത്'', കലാപത്തില്‍ ആക്രമിക്കപ്പെട്ട ഭ്രിജ്പുരിയിലെ സ്‌കൂള്‍ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി പറഞ്ഞു.

Recommended Video

cmsvideo
India’s image has burnt, says Rahul Gandhi | Oneindia Malayalam

''ഇന്ത്യയെ വിഭജിച്ച് കൊണ്ടിരിക്കുകയാണെന്നും ആര്‍ക്കും അത് കൊണ്ട് ഗുണം ലഭിക്കാന്‍ പോകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുകയും ഭാരത മാതാവിന് ദുരിതമുണ്ടാക്കുകയും മാത്രമാണ് അതുകൊണ്ട് സംഭവിക്കുന്നത്'' എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

rg

''രാജ്യതലസ്ഥാനത്ത് തന്നെ അക്രമങ്ങളുണ്ടാകുമ്പോള്‍ ഇന്ത്യയുടെ അഭിമാനമാണ് നശിപ്പിക്കപ്പെടുന്നതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്‌നേഹവും സാഹോദര്യവുമെല്ലാം ചു്ട്ട് കരിക്കപ്പെട്ടിരിക്കുന്നു. ഇത് ഹിന്ദുസ്ഥാന്റെയും ഭാരത മാതാവിന്റെയും നഷ്ടമാണ്. ലോകത്തിന് മുന്നില്‍ നമുക്കുളള പേരും ചുട്ട് ചാമ്പലാക്കിയിരിക്കുന്നു'', രാഹുല്‍ പറഞ്ഞു. ഈ സമയത്ത് എല്ലാവരും ഒരുമിച്ച് നിന്ന് രാജ്യത്തെ മുന്നോട്ട് നയിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിക്കൊപ്പം കെസി വേണുഗോപാല്‍, അധിര്‍ രഞ്ജന്‍ ചൗധരി എന്നീ നേതാക്കളും കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനുണ്ടായിരുന്നു. ഈ സംഘം കലാപമുണ്ടായ ഭ്രിജ്പുരി മേഖലയാണ് സന്ദര്‍ശിച്ചത്. എംപിമാരായ ഹൈബി ഈഡന്‍, ഗുര്‍ജീത് സിംഗ്, അബ്ദുള്‍ ഖലീഖ് എന്നിവര്‍ അടങ്ങുന്ന മറ്റൊരു സംഘം വടക്ക് കിഴക്കന്‍ ദില്ലിയിലെ മറ്റ് കലാപ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി.

English summary
India's image takes a hit, Says Rahul Gandhi after visiting riot hit areas in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X