ടൈറ്റാന്‍ സ്ഥാപകന്‍ അന്തരിച്ചു... കാരണം ഡെങ്കു
ബെംഗളൂരു: ഇന്ത്യക്കാര്‍ക്ക് ഏറെ പ്രിയങ്കരമായ ടൈറ്റാന്‍ വാച്ചിന്റെ സ്ഥാപകന്‍ സെര്‍ക്സെസ് ദേശായി അന്തരിച്ചു. 79 വയസ്സായിരുന്നു. ഡെങ്കിപ്പനി ബാധിച്ച ദേശായി മണിപ്പാല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ വാച്ച് നിര്‍മാതാക്കളാണ് ടൈറ്റാന്‍. ഇന്ത്യയില്‍ ആദ്യമായി ക്വാര്‍ട്‌സ് വാച്ച് അവതരിപ്പിച്ചത് ദേശായി ആയിരിന്നു. മൂന്ന ദശാബ്ദങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. ഇന്ത്യയിലെ വാച്ച് നിര്‍മാര്‍ണ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചത് ഇദ്ദേഹമായിരുന്നു.

ഓക്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത ദേശായി ടാറ്റ അഡ്മിനിട്രേറ്റീവ് സര്‍വ്വീസിലൂടെയാണ് തൊഴില്‍ രംഗത്തെത്തുന്നത്. ടൈറ്റാന്‍ സ്ഥാപിയ്ക്കുന്നതിന് മുമ്പ് ടാറ്റ പ്രസ്സ്, ടാറ്റ കെമിക്കല്‍സ്, താജ് ഹോട്ടല്‍സ് എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ജോലികള്‍.
1986 ല്‍ തമിഴ്‌നാട് സര്‍ക്കാരും ടാറ്റയും സംയുക്തമായാണ് ടൈറ്റാൻ തുടങ്ങുന്നത്. അതുവരെ ഇന്ത്യന്‍ വാച്ച് വിപണി കൈയ്യടക്കിവച്ചിരുന്നത് പൊതുമേഖല സ്ഥാപനമായിരുന്ന എച്ച്എംടി ആയിരുന്നു. എന്നാല്‍ ടൈറ്റാന്റെ വരവോടെ ഈ സ്ഥിതി മാറി.
ടൈറ്റാന് ശേഷം തുടങ്ങിയ ജ്വല്ലറി ശൃംഘലയാണ് തനിഷ്‌ക്. ഇതും വന്‍ വിജയമായി. രജനി ദേശായി ആണ് ഭാര്യ. മക്കള്‍ സായേഷും അനാഹിതയും. ദീര്‍ഘനാളായി ബെംഗളുവിരുലായിരുന്നു താമസം.












Click it and Unblock the Notifications