സമുദ്രത്തില്‍ ഇനി ഇന്ത്യ രാജാക്കന്മാര്; കരുത്ത് കാട്ടാന്‍ ഐഎന്‍എസ് മോര്‍മുഗാവോ, 'നശീകരണ' കപ്പല്‍
ദില്ലി: ഇന്ത്യയുടെ പി 15 ബി സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയര്‍ ഐ എന്‍ എസ് മോര്‍മുഗാവോ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കമ്മിഷന് ചെയ്യും. ഞായറാഴ്ച മുംബൈയിലെ നേവല്‍ ഡോക്ക്യാര്‍ഡില്‍ നടക്കുന്ന ചടങ്ങിലാണ് പ്രതിരോധ മന്ത്രി കപ്പല്‍ കമ്മിഷന് ചെയ്യുന്നത്. ഇന്ത്യന്‍ നാവികസേനയുടെ ഇന്‍-ഹൗസ് ഓര്‍ഗനൈസേഷനായ വാര്‍ഷിപ്പ് ഡിസൈന്‍ ബ്യൂറോ തദ്ദേശീയമായി രൂപകല്‍പ്പന ചെയ്ത് മസഗോണ്‍ ഡോക്ക് നിര്‍മ്മിച്ചതുമാണ് ഐ എന്‍ എസ് മോര്‍മുഗാവോ. മിസൈലുകളും റോക്കറ്റ് ലോഞ്ചറുകളും ഘടിപ്പിത്ത ഐ എന്‍ എസ് മോര്‍മുഗാവോ നാവിക സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യന്‍ സമുദ്രത്തില്‍ രാജ്യം വലിയ ശക്തിയായി മാറും.

പടിഞ്ഞാറന്‍ തീരത്തെ ചരിത്ര പ്രധാനമായ തുറമുഖ നഗരമായ ഗോവയുടെ പേരിലാണ് ഐ എന്‍ എസ് മോര്‍മുഗാവോ അറിയപ്പെടുന്നത്. 163 മീറ്റര്‍ നീളവും 17 മീറ്റര്‍ വീതിയുമുള്ള ഈ ഭീമന് കപ്പലിന് 7400 ടണ്‍ സ്ഥാനചലനം ഉണ്ടെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും ശക്തമായ യുദ്ധക്കപ്പലുകളില്‍ ഒന്നായി ഇതിനെ കണക്കാക്കാമെന്നും മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 19ന് ഐ എന്‍ എസ് മോര്‍മുഗാവോ ആദ്യമായി കടലില്‍ ഇറങ്ങിയത്. അതേ ദിവസം തന്നെയായിരുന്നു പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് ഗോവ സ്വാതന്ത്ര്യം നേടി 60 വര്‍ഷം പൂര്‍ത്തിയാക്കിയത്. ഐ എന്‍ എസ് മോര്‍മുഗാവോയുടെ പ്രധാനപ്പെട്ട പ്രത്യേകതകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സര്‍ഫേസ് ടു സര്‍ഫേസ് മിസൈല്‍, സര്‍ഫേസ് ടു എയര്‍ മിസൈലുകള്‍ തുടങ്ങിയ അത്യാധുനിക ആയുധങ്ങളും സെന്‍സറുകളും മോര്‍മുഗാവോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടാര്‍ഗെറ്റ് ഡാറ്റ നല്കുന്ന ആധുനിക നിരീക്ഷണ റഡാര്‍ കപ്പലില്‍ ഘടിപ്പിച്ചിട്ടുണ്ട്. തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റ് ലോഞ്ചറുകള്‍, ടോര്‍പ്പിഡോ ലോഞ്ചറുകള്‍, എ എസ് ഡബ്ല്യൂ ഹെലികോപ്റ്ററുകള്‍ എന്നിവയാണ് കപ്പലിന്റെ മറ്റ് പ്രത്യേകതകള്‍.

ന്യൂക്ലിയര്‍, ബയോളജിക്കല്‍, കെമിക്കല്‍ (എന്‍ബിസി) യുദ്ധസാഹചര്യങ്ങളില്‍ യുദ്ധം ചെയ്യാന്‍ കപ്പല്‍ പൂര്‍ണമായും സജ്ജീകരിച്ചിട്ടുണ്ട്. 'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ദേശീയ ലക്ഷ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ഏകദേശം 75% സ്വദേശിവല്‍ക്കരണം ഉല്‍പ്പാദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നതാണ് ഈ കപ്പലിന്റെ മറ്റൊരു പ്രധാനപ്പെട്ട പ്രത്യേകത.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications