രാജ്യത്തെ അഴിമതിരഹിതമാക്കാന്‍ കഴിയുന്ന മൂന്ന് സാമൂഹിക ഘടകങ്ങളുണ്ടെന്ന് ഇന്ത്യയുടെ മിസൈല്‍ മാന്‍
ദില്ലി: ഇന്ത്യന്‍ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുല്‍ കലാം വളരെ ദരിദ്ര കുടുംബത്തില്‍ നിന്നും ഉയര്‍ന്നു വന്ന ഒരാളായിരുന്നു. എല്ലാ ജനവിഭാഗങ്ങള്‍ക്കും പ്രത്യേകിച്ച് ചെറുപ്പക്കാര്‍ക്ക് പ്രിയങ്കരനായിരുന്ന അദ്ദേഹം ജനങ്ങളുടെ പ്രസിഡന്റ് എന്ന ഖ്യാതിയും നേടിയിരുന്നു. ഒരു രാജ്യം അഴിമതി രഹിതവും സുന്ദരവുമാകണമെങ്കില്‍ മൂന്ന് പ്രധാന സാമൂഹിക ഘടകങ്ങളുണ്ടാകണമെന്നാണ് കലാം പറയുന്നത്. അത് അച്ഛനും അമ്മയും അധ്യാപകനുമാണ്. ജനങ്ങള്‍ക്ക് പ്രചോദനകരമായ ചില ഉദ്ധരണികള്‍ അദ്ദേഹം നല്‍കി, അവയില്‍ ചിലത് ഇതാ:
ചന്ദ്രയാന്‍-2: ഐഎസ്ആര്‍ഒയുടെ ചാന്ദ്രദൗത്യത്തെക്കുറിച്ച് ഡോ. കലാം നിര്‍ദേശിച്ചതെന്ത്?

1 ഒരു രാജ്യം അഴിമതിരഹിതവും സുന്ദരവുമായി മാറണമെങ്കില്‍ അതിന് പ്രധാനപ്പെട്ട മൂന്ന് സാമൂഹിക ഘടകങ്ങളാണ് സഹായകമായുള്ളത്. അച്ഛനും അമ്മയും അധ്യാപകനുമാണ് ആ ഘടകങ്ങള്‍.
2 നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് മുന്‍പായി നിങ്ങളെല്ലാവരും സ്വപ്നം കാണണം.
3 ഒരു ദൗത്യം വിജയിക്കാന്‍ ആ ലക്ഷ്യത്തോട് ഏകമനസ്സുള്ള പരിശ്രമം ആവശ്യമാണ്.
4 ദീര്‍ഘദൃഷ്ടിയും അഭിനിവേശവുമുള്ള ഒരാളാണ് നേതാവ്. അയാള്‍ ഒരു പ്രശ്‌നത്തെയും ഭയപ്പെടരുത്. പകരം, ആ പ്രശ്‌നം എങ്ങനെ തരണം ചെയ്യണമെന്ന് അയാള്‍ അറിയണം. ഏറ്റവും പ്രധാനമായി, അദ്ദേഹം സമഗ്രതയോടെ പ്രവര്‍ത്തിക്കണം.
5 മികച്ച സ്വപ്‌നം കാണുന്നവരുടെ വലിയ സ്വപ്നങ്ങള്‍ എല്ലായ്‌പ്പോഴും സാക്ഷാത്കരിക്കപ്പെടുന്നു.
6 കഠിനാധ്വാനം ചെയ്യുന്ന ആളുകളെ മാത്രമേ ദൈവം സഹായിക്കൂ. അത് വളരെ വ്യക്തമാണ്.
7 യുവാക്കള്‍ക്കുള്ള എന്റെ സന്ദേശം ഇതാണ്. അവര്‍ക്ക് വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം വേണം, പുതിയ കണ്ടുപിടിത്തങ്ങള്‍ അവതരിപ്പിക്കണം, അവര്‍ ഇതുവരെ കണ്ടെത്താത്ത പാതയിലൂടെ സഞ്ചരിച്ച് അസാധ്യമായത് കണ്ടെത്തണം, പ്രതിസന്ധികള്‍ തരണം ചെയ്യണം. ചെറുപ്പക്കാരെ സംബന്ധിച്ചിടത്തോളം ഇവ മികച്ച ഗുണങ്ങളാണ്.
8 മനുഷ്യന് ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ആവശ്യമാണ് കാരണം വിജയം ആസ്വദിക്കാന്‍ അവ ആവശ്യമാണ്.
9 ആകാശത്തിലേക്കു നോക്കു, നമ്മള്‍ തനിച്ചല്ല. പ്രപഞ്ചം മുഴുവനും നമ്മോട് സൗഹാര്‍ദ്ദം പങ്കുവെക്കുന്നു. നമ്മുടെ ഒപ്പം സ്വപ്നം കാണുകയും ജോലി ചെയ്യുകയും ചെയ്യുന്നു. ഇവര്‍ മികച്ചത് നല്‍കാന്‍ മാത്രമാണ് ഗൂഢാലോചന നടത്തുന്നത്.
10 നമ്മുടെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഒരു നാളെയുണ്ടാകാന്‍ നമ്മുടെ ഇന്നത്തെ ദിവസം ത്യാഗം ചെയ്യണം.












Click it and Unblock the Notifications