ജിസാറ്റ് 6എ വിക്ഷേപണം വിജയകരം: വാര്‍ത്താവിനിമയ രംഗത്ത് ഇന്ത്യയ്ക്ക് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ട്
ശ്രീഹരിക്കോട്ട: ഇന്ത്യ വികസിപ്പിച്ചെടുത്ത വാര്‍ത്താ വിനിമയ ഉപഗ്രഹം ജിസാറ്റ് 6എ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് റിസര്‍ച്ച് സെന്ററില്‍ നിന്ന് വ്യാഴാഴ്ച വൈകിട്ട് 4.56നാണ് ജിസാറ്റ് വിക്ഷേപിച്ചത്. ജിഎസ്എല്‍വി മാര്‍ക് ടുവാണ് ജിസാറ്റ് ഉപഗ്രങ്ങളുമായി കുതിച്ചുയര്‍ന്നത്. ഇന്ത്യന്‍ വാര്‍ത്താവിനിമയ രംഗത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കുകയാണ് ജിസാറ്റ് 6എ വിക്ഷേപണത്തിലൂടെ ഇന്ത്യ ലക്ഷ്യം വയ്ക്കുന്നത്. എസ് ബ്രാന്‍ഡ് വിഭാഗത്തില്‍പ്പെടുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഉപഗ്രഹമാണ് ജിസാറ്റ് 6എ. 2066 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. നേരത്തെ വിക്ഷേപിച്ച ജിസാറ്റ് 6ന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുന്നതിന് വേണ്ടിയാണ് രണ്ടാമത്തെ ഉപഗ്രഹം ഐഎസ്ആര്‍ഒ വിക്ഷേപിച്ചിട്ടുള്ളത്.

2015ല്‍ ഇന്ത്യ വിക്ഷേപിച്ച ജിസാറ്റ് 6നെയാണ് നിലവില്‍ ഇന്ത്യ മൊബൈല്‍ വാര്‍ത്താവിനിമയത്തിനായി ഉപയോഗിച്ച് വരുന്നത്. വാര്‍ത്താവിനിമയ രംഗത്ത് ഉപയോഗപ്പെടുത്തുന്നതിന് പുറമേ ജിസാറ്റ് സേവനങ്ങളെ സൈനികാവശ്യത്തിനും ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഹാം റേഡിയോകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് സഹായകമാകുന്ന സാങ്കേതിക വിദ്യയാണ് ജിസാറ്റ് 6എയുടെ വിക്ഷേപണത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.
ജിസാറ്റ് സിരീസില്‍ ഇന്ത്യ വിക്ഷേപിക്കുന്ന 13ാമത്തെ ഉപഗ്രഹമാണിത്. പത്ത് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കുന്നതിനുള്ള കാലയളവ്. മറ്റ് ഉപഗ്രഹങ്ങളെ അപേക്ഷിച്ച് കൂടുതല്‍ വ്യക്തതയുള്ള സിഗ്നലുകള്‍ കൈമാറാന്‍ ഉപഗ്രഹത്തിന് കഴിയും. കുടപോലെ നിവര്‍ത്താന്‍ കഴിയുന്ന ആന്റിനയാണ് ഉപഗ്രഹത്തിന്റെ പ്രധാന പ്രത്യേകത. ആറ് മീറ്ററാണ് ഇതിന്റെ വിസ്തീര്‍ണ്ണം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിഇ ക്രയോജനിക് എന്‍ജിനാണ് ജിഎസ്എല്‍വി മാര്‍ക് 2 വില്‍ ഉപയോഗിച്ചിട്ടുള്ളത്.












Click it and Unblock the Notifications