ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം മങ്ങുന്നു; എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍
ദില്ലി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് വിഘാതമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. പ്ലീനറി സമ്മേളനത്തില്‍ ബ്രസിലിന് പുറമെ ചൈന, ഓസ്ട്രിയ, ന്യൂസിലാന്‍ഡ്, തുര്‍ക്കി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അമേരിക്കയും മെക്സിക്കോയും ഇന്ത്യയെ പിന്തുണച്ചു.
ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നാണ് എതിര്‍ത്ത രാജ്യങ്ങളുടെ വാദം. കൂടുതല്‍ രാജ്യങ്ങള്‍ എതിര്‍പ്പുമായി മുന്പോട്ട് വന്നതോടെ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശന സാധ്യത ഇല്ലാതാകും. 48 രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്കുന്നുവെങ്കില് പാകിസ്താനും അതിനര്ഹതയുണ്ടെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയ്ക്ക് പിന്നാലെ അംഗത്വത്തിന് അവകാശമുന്നയിച്ച് പാകിസ്താനും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഗ്രൂപ്പില്‍ അംഗമാകാനുള്ള പാകിസ്താന്റെ നീക്കം സമ്മേളനത്തില്‍ ചര്‍ച്ചയായില്ല.
ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടെടുക്കണമെന്ന് അഭ്യര്‍ഥിച്ച് താഷ്കന്റില്‍ നടക്കുന്ന ഷാന്‍ഹായ് കോ ഓപ്പറേഷന് ഓര്ഗനൈസേഷന് (എസ്.സി.ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്ങിനോട് സംസാരിച്ചിരുന്നു.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം!












Click it and Unblock the Notifications