കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ എന്‍എസ്ജി പ്രവേശനം മങ്ങുന്നു; എതിര്‍പ്പുമായി കൂടുതല്‍ രാജ്യങ്ങള്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ആണവ വിതരണ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) അംഗമാകാനുള്ള ഇന്ത്യയുടെ ശ്രമത്തിന് വിഘാതമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. പ്ലീനറി സമ്മേളനത്തില്‍ ബ്രസിലിന് പുറമെ ചൈന, ഓസ്ട്രിയ, ന്യൂസിലാന്‍ഡ്, തുര്‍ക്കി, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. അമേരിക്കയും മെക്‌സിക്കോയും ഇന്ത്യയെ പിന്തുണച്ചു.

ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെച്ചിട്ടില്ലാത്ത രാജ്യമാണ് ഇന്ത്യയെന്നാണ് എതിര്‍ത്ത രാജ്യങ്ങളുടെ വാദം. കൂടുതല്‍ രാജ്യങ്ങള്‍ എതിര്‍പ്പുമായി മുന്‍പോട്ട് വന്നതോടെ ഇന്ത്യയുടെ എന്‍എസ്ജി പ്രവേശന സാധ്യത ഇല്ലാതാകും. 48 രാജ്യങ്ങളുടെ പ്രതിനിധികള്‍ പ്ലീനറി സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കറാണ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.

nsg

ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കുന്നുവെങ്കില്‍ പാകിസ്താനും അതിനര്‍ഹതയുണ്ടെന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യയ്ക്ക് പിന്നാലെ അംഗത്വത്തിന് അവകാശമുന്നയിച്ച് പാകിസ്താനും രംഗത്തെത്തിയിരുന്നു. എന്നാല്‍, ഗ്രൂപ്പില്‍ അംഗമാകാനുള്ള പാകിസ്താന്റെ നീക്കം സമ്മേളനത്തില്‍ ചര്‍ച്ചയായില്ല.

ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടെടുക്കണമെന്ന് അഭ്യര്‍ഥിച്ച് താഷ്‌കന്റില്‍ നടക്കുന്ന ഷാന്‍ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിങ്ങിനോട് സംസാരിച്ചിരുന്നു.

English summary
India's NSG bid hits snag: Members rake up non-NPT status, oppose induction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X