കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ മരണത്തില്‍ ദുരൂഹത

Google Oneindia Malayalam News

ബാംഗ്ലൂര്‍: ഇന്ത്യയിലെ ആണവശസ്ത്രജ്ഞരുടെ മരണത്തില്‍ ദുരൂഹത. തീര്‍ത്തും സംശയകരമായ സാഹചര്യത്തില്‍ ശാസ്ത്രജ്ഞര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നത് അന്വേഷണ ഉദ്യോഗസ്ഥരെ വട്ടംകറക്കുകയാണ്. ചിലര്‍ അസ്വാഭാവികമായ മരണത്തിന് കീഴടങ്ങുമ്പോള്‍ മറ്റു ചിലര്‍ ആത്മഹത്യ ചെയ്യുകയാണ്.

കെകെ ജോഷ്, അഭിഷ് ശിവന്‍ എന്നീ രണ്ട് ശാസ്ത്രജ്ഞരുടെ മൃതദേഹങ്ങള്‍ റെയില്‍വേ ട്രാക്കില്‍ കണ്ടതോടു കൂടി ഈ സംശയം ബലപ്പെടുകയാണ്. മറ്റെവിടെയോ വെച്ച് വിഷം നല്‍കിയതിനുശേഷം ഇരുവരെയും ട്രാക്കില്‍ വലിച്ചെറിയുകയായിരുന്നുവെന്നാണ് പോലിസ് നിഗമനം. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയര്‍ സബ്മറൈനായ ഐഎന്‍എസ് അരിഹന്ദിലെ ജീവനക്കാരായിരുന്നു രണ്ടു പേരും.

Kudankulam Plant
ആണവ ശാസ്ത്രജ്ഞനായ ലോകനാഥന്‍ മഹാലിംഗത്തെ 2009 ജൂണില്‍ മരിച്ച നിലയില്‍ കണ്ടെത്തയിരുന്നു. ഇന്ത്യന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്ഥര്‍ക്കു നേരെ നിരവധി ആക്രമണങ്ങളാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഉണ്ടായിട്ടുള്ളത്.

2011 ഏപ്രിലില്‍ ഉമാ റാവു എന്ന ശാസ്ത്രജ്ഞനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു. ഇറാനിലും ഇതിനു സമാനമായ ആക്രമണങ്ങള്‍ ശാസ്ത്രജ്ഞര്‍ക്ക് നേരയുണ്ടായിരുന്നു. പക്ഷേ, അവര്‍ വളരെ ശക്തമായ നടപടികളാണെടുത്തത്.

English summary
A number of India's nuclear scientists have been dying under mysterious circumstances and the police are classifying them either as unexplained or suicides. 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X