ഇന്ത്യക്ക് സൗദിയും ഇറാഖും പൂർണ്ണമായും വേണ്ടാതാവുമോ: റഷ്യയോടുള്ള പ്രിയം കൂടുന്നു, വന്‍ വർധനവ്
ഡല്‍ഹി: റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ വന്‍ വർധനവ്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഉപഭോക്താവ് റഷ്യയിൽ നിന്ന് പ്രതിദിനം 2 ദശലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇതോടെ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി മെയ് മാസത്തിൽ എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തി. ആവശ്യമായ എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമായ ഇന്ത്യയുടെ റഷ്യയുമായുള്ള ഇടപാട് അവരുടെ ഉക്രൈന്‍ അധിനിവേശത്തിന് ശേഷമാണ് വർധിച്ചത്.
ഇന്ത്യ കഴിഞ്ഞ മാസം ആകെ ഇറക്കുമതി ചെയ്ത 1.96 ദശലക്ഷം ബിപിഡിയിൽ (barrels per day) 42 ശതമാനവും റഷ്യയില്‍ നിന്നാണ്. അതായത് ഇന്ത്യയുടെ പരമ്പരാഗത എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളായ ഇറാഖ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ റഷ്യ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു. മേയ് മാസം ഇറാഖിൽ നിന്നുള്ള ഇറക്കുമതി അളവ് 839,000 ബിപിഡി മാത്രമായിരുന്നു. അതായത് മൊത്തം എണ്ണ ഇറക്കുമതിയുടെ 18 ശതമാനം.

സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി (560,000 ബിപിഡി) ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 12 ശതമാനമാണ്. മെയ് മാസത്തിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (യുഎഇ) നിന്നുള്ള സപ്ലൈസ് 203,000 ബിപിഡി അല്ലെങ്കിൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 4 ശതമാനം മാത്രമായിരുന്നു എന്നതാണ് ശ്രദ്ധേയം. അതോടൊത്തം തന്നെ കഴിഞ്ഞ മാസം റഷ്യൻ ക്രൂഡിന്റെ ഇന്ത്യയുടെ ഇറക്കുമതി അളവ് ഏപ്രിലിനെ അപേക്ഷിച്ച് 14.6 ശതമാനം കൂടുതലും 2022 മെയ് മാസത്തിൽ നിന്ന് ഏകദേശം 162 ശതമാനം കൂടുതലുമാണ്.
യുക്രൈന്‍-റഷ്യ യുദ്ധം തുടങ്ങിയ വേളയില്‍ പ്രതിസന്ധി തരണം ചെയ്യാന്‍ എണ്ണ വില കുറച്ച് വില്‍ക്കാന്‍ തുടങ്ങിയതോടെയാണ് ഇന്ത്യ റഷ്യയിലേക്ക് തിരിഞ്ഞത്. നേരത്തെ സൗദിയെ ആയിരുന്നു ഇന്ത്യ എണ്ണയ്ക്ക് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇറാഖ് യുദ്ധം കഴിഞ്ഞതോടെ പഴയ പങ്കാളികളുമായും ഇന്ത്യ വ്യാപാരം ശക്തിപ്പെടുത്തി. റഷ്യ വില കുറച്ചതോടെ എവിടെ നിന്നാണ് വില കുറഞ്ഞ് ലഭിക്കുന്നത് അവിടെ നിന്ന് വാങ്ങുക എന്ന നയം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു.
അതേസമയം, 2023ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയായി റഷ്യ മാറി. 41.5 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് റഷ്യയില്‍ നിന്ന് ഇന്ത്യ നടത്തിയിട്ടുള്ളത്. 2020-21 സാമ്പത്തിക വര്‍ഷം ഇത് വെറും 5.4 ബില്യണ്‍ ഡോളറായിരുന്നു എന്നതാണ് ശ്രദ്ധേയം.












Click it and Unblock the Notifications