കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരകയറാതെ വാഹന വിപണി; സെപ്തംബറിൽ 23.69 ശതമാനത്തിന്റെ ഇടിവ്, ഇരുചക്ര വാഹന വില്‍പന 22.09 ശതമാനം കുറഞ്ഞു

Google Oneindia Malayalam News

ദില്ലി: ഇന്ത്യൻ വാഹന വിപണിയിൽ തകർച്ച തുടരുന്നു. തുടർച്ചയായ പതിനൊന്നാം മാസവും വാഹന വിപണിയിൽ തകർച്ച നേരിടുകയാണ്. യാത്രാവാഹനങ്ങളുടെ വിൽപന സെപ്തംബറില്‍ 23.69 ശതമാനം ഇടിഞ്ഞു. ഇരുചക്ര വാഹന വില്‍പന 22.09 ശതമാനം കുറഞ്ഞു. വാണിജ്യവാഹനങ്ങളുടെ വില്‍പന 62.11 ശതമാനമാണ് താഴ്ന്നത്.

ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!ആന്റണി പെരുമ്പാവൂരിനും നടിക്കുമെതിരെ അഭിഭാഷകൻ; ധാർമ്മിക പക്വതയില്ല, എസ്പിക്ക് പരാതി നൽകി!

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചേഴ്സാണ് കഴിഞ്ഞ മാസത്തെ കണക്ക്പുറത്തുവിട്ടത്. ലോകത്തിലെ വലിയ വാഹന വിപണികളില്‍ നാലാം സ്ഥാനത്തായിരുന്നു ഇന്ത്യ. ഈ മേഖലയിലെ തൊഴില്‍ നഷ്ടം സംബന്ധിച്ച റിപ്പോര്‍ട്ട് ഇതിനകം പുറത്തുവന്നിട്ടുണ്ട്.

Car

പിന്നാലെയാണ് തുടര്‍ച്ചയായ പതിനൊന്നാം മാസവും വില്‍പനയില്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്തംബറിൽ 2,92,660 കാറുകളുടെ വിൽപന നടന്നപ്പോള്‍ ഈ വർഷം സെപ്തംബറിൽ 2,23,317 കാറുകൾ മാത്രമാണ് വിറ്റത്. രണ്ട് പാദവാർഷിക കണക്ക് പ്രകാരം 23.56 ശതമാനമാണ് കാർ വിപണിയിലെ ഇടിവ്.

English summary
India's passenger vehicle sales slumped 23.7% in September
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X