കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗംഗാ ജലം പോസ്റ്റല്‍ വഴി എത്തി തുടങ്ങി

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: പവിത്രമായ ഗംഗാ ജലം പോസ്റ്റല്‍ വഴി വീടുകളില്‍ എത്തി തുടങ്ങി. ഇന്ത്യന്‍ പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്. ഇന്ത്യ പോസ്റ്റ് വെബ്‌സൈറ്റിലൂടെ ഓര്‍ഡര്‍ ചെയ്യുന്ന പരിശുദ്ധ ജലം നിങ്ങളുടെ വീട്ടിലേക്ക് പോസ്റ്റ് മാന്‍ എത്തിക്കും.

പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിന് ഫലപ്രദമായി പ്രയോജനപ്പെടുത്തി ഹരിദ്വാറിലെയും ഋഷികേശിലെയും ഗംഗാ ജലം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്.

ഗംഗാ ജലത്തിന്റെ വില

ഗംഗാ ജലത്തിന്റെ വില


നിലവില്‍ ആമസോണും സ്‌നാപ്ഡീലൂം ഗംഗാ ജലം ഓണ്‍ലൈനായി വിതരണം നടത്തുന്നുണ്ടെങ്കിലും ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ് വഴി കുറഞ്ഞ വിലയ്ക്കാണ് ജലം ലഭ്യമാകുന്നത്. 200 മില്ലി, 500 മില്ലി എന്നിങ്ങനെയുള്ള ബോട്ടിലുകള്‍ക്ക് 15, 25 ആണ് വില.

 ആവശ്യക്കാര്‍ ഏറെ

ആവശ്യക്കാര്‍ ഏറെ


ഗംഗയിലെ മാലിന്യം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത് എങ്കിലും ആവശ്യക്കാര്‍ ഏറെയാണ്. പശ്ചിമ ബംഗാള്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്കാണ് ആദ്യത്തെ സ്റ്റോക്ക് വിറ്റഴിക്കപ്പെട്ടത്.

ഓണ്‍ലൈന്‍ സൗകര്യം

ഓണ്‍ലൈന്‍ സൗകര്യം


ഇന്ത്യന്‍ പോസ്റ്റിന്റെ ഓണ്‍ലൈന്‍ വെബ്‌സൈറ്റലൂടെ ഓര്‍ഡര്‍ ചെയ്യുന്നത് വേഗത്തില്‍ ലഭ്യത ഉറപ്പാക്കുന്നു. ഗംഗാ ജലത്തിനായി മുന്‍പ് ഓര്‍ഡര്‍ ചെയ്തവര്‍ക്ക് പലപ്പോളും ജലം ലഭിക്കുന്നില്ല എന്ന പരാതി ഇതോടെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ് ലാഭത്തിലേക്ക്


പോസ്റ്റല്‍ സര്‍വ്വീസ് അടച്ചു പൂട്ടേണ്ട സാഹചര്യത്തില്‍ നിന്നും പോസ്റ്റല്‍ ഡിപാര്‍ട്ട്‌മെന്റിനെ കൈപിടിച്ച് ഉയര്‍ത്തുകയാണ് പുതിയ പദ്ധതി ചെയ്യുന്നത്. 155000 പോസ്റ്റ് ഓഫീസുകളിലെ 460000 ജീവനക്കാരാണ് പുതിയ സംരംഭത്തില്‍ പങ്കാളികളായിട്ടുള്ളത്.

English summary
Along with regular mail, Indian post offices have started selling Gangajal, or water from the Ganges River, which is considered to be holy by the Hindus. The new service can also be availed through online orders on India's Post's website, with the bottled water being delivered at homes across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X