കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാമന്‍' വിജയിച്ചു... അതും സ്വകാര്യ മേഖലയില്‍! എന്താണ് രാമന്‍... ആരാണ് സ്‌കൈറൂട്ട്

Google Oneindia Malayalam News

ഹൈദരാബാദ്: ബഹിരാകാശ മേഖലയില്‍ ഇന്ത്യ സ്വന്തമാക്കിയ നേട്ടങ്ങള്‍ അത്ര ചെറുതൊന്നും അല്ല. ഇന്ത്യ പണ്ട് പരിഹസിച്ചവര്‍ക്കൊക്കെ പിന്നീട് ഇന്ത്യക്ക് മുന്നില്‍ അഭിനന്ദനം ചൊരിയേണ്ടി വന്നിട്ടുണ്ട് എന്നതാണ് ചരിത്രം.

ഇത്രയും നാള്‍ ഇന്ത്യയുടെ ബഹിരാകാശ സപര്യകളെല്ലാം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ആയിരുന്നു. ഐഎസ്ആര്‍ഒയുടെ നേതൃത്വത്തിലാണ് ഇന്ത്യ ഈ മേഖലയിലെ നേട്ടങ്ങള്‍ എല്ലാം സ്വന്തമാക്കിയത്.

ബഹിരാകാശ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം അനുവദിക്കാമെന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിന്റെ നിലപാട്. അത്തരത്തില്‍ ചില നീക്കങ്ങളും നടക്കുന്നുണ്ട്. അതില്‍ ഒരു വിജയകഥയാണ് 'രാമന്‍'. വിശദാംശങ്ങള്‍ പരിശോധിക്കാം...

സ്‌കൈറൂട്ട്

സ്‌കൈറൂട്ട്

ഹൈദരാബാദ് കേന്ദ്ര മായി പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് സ്‌കൈറൂട്ട് എയ്‌റോസ്‌പേസ്. 2019 സെപ്റ്റംബറില്‍ ക്യുയര്‍ ഫിറ്റ് സഹ സ്ഥാപകന്‍മുകേഷ് ബന്‍സാല്‍ 10.3 കോടി രൂപ നിക്ഷേപിച്ചത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

'രാമന്‍' വിജയിച്ചു

'രാമന്‍' വിജയിച്ചു

സ്‌കൈറൂട്ടിന്റെ അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്‍ജിന്‍ ആണ് 'രാമന്‍'. ഇതിന്റെ പരീക്ഷണം വിജയകരമായിരുന്നു എന്നാണ് കമ്പനി അറിയിക്കുന്നത്. സ്വകാര്യ മേഖലയില്‍ ഇന്ത്യയില്‍ ഇത്തരത്തിലുള്ള ഒരു റോക്കറ്റ് എന്‍ജിന്റെ ആദ്യ പരീക്ഷണ വിജയമാണിത്.

നോബേല്‍ ജേതാവായ സിവി രാമന്റെ സ്മരണയ്ക്കാണ് റോക്കറ്റ് എന്‍ജിന് രാമന്‍ എന്ന് പേര് നല്‍കിയിട്ടുള്ളത്.

വിക്രം സീരീസ്

വിക്രം സീരീസ്

ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് എന്ന് അറിയപ്പെടുന്നത് വിക്രം സാരാഭായ് ആണ്. അദ്ദേഹത്തിന്റെ സ്മരണയില്‍ 'വിക്രം സീരീസ്' എന്ന പേരില്‍ വിക്ഷേപണ വാഹനങ്ങള്‍ നിര്‍മിക്കാനും സ്‌കൈറൂട്ടിന് പദ്ധതിയുണ്ട്. ചെറു ഉപഗ്രഹ വിപണിയെ ലക്ഷ്യമാക്കിയായിരിക്കും ഇവ നിര്‍മിക്കുക.

കൈയ്യിലൊതുങ്ങും

കൈയ്യിലൊതുങ്ങും

വിക്രം സീരീസ് ലോഞ്ച് വെഹിക്കിളുകളാണ് സ്‌കൈറൂട്ട് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത്. വ്യത്യസ്തങ്ങളായ പേ ലോഡുകളെ ഉള്‍ക്കൊള്ളുന്നതിനായി വിക്രം സീരീസിലെ ലോഞ്ച് വെഹിക്കിളുകള്‍ക്ക് ഒരു പൊതുവാസ്തുവിദ്യ ആയിരിക്കും പിന്തുടരുക എന്നും സ്‌കൈറൂട്ട് വ്യക്തമാക്കുന്നുണ്ട്. താങ്ങാവുന്ന ചെലവില്‍ ആയിരിക്കും ഇത് പുറത്തെത്തിക്കുക എന്നും ഇവര്‍ പറയുന്നു.

തമിഴ് ബ്രാഹ്മണ്യമല്ല, കറുപ്പാണ് കരുത്ത്!!! കമല ഹാരിസിന്റെ ജാതി തേടി പോകണ്ട, ആ കരുത്ത് അറിയാം...തമിഴ് ബ്രാഹ്മണ്യമല്ല, കറുപ്പാണ് കരുത്ത്!!! കമല ഹാരിസിന്റെ ജാതി തേടി പോകണ്ട, ആ കരുത്ത് അറിയാം...

ചരിത്രമെഴുതിയ ഇന്ത്യൻ വംശജ, ആരാണ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്?ചരിത്രമെഴുതിയ ഇന്ത്യൻ വംശജ, ആരാണ് യുഎസ് വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി കമല ഹാരിസ്?

ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...ശ്യാമള ഗോപാലന്റെ മകള്‍ അമേരിക്ക ഭരിക്കുമോ? കനിമൊഴിയെ ചോദ്യം ചെയ്ത 'ഹിന്ദ്യ'ക്കാര്‍ അറിയണം...

English summary
India's private sector startup Skyroot Aerosoace successfully tests upper stage rocket engine Raman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X