Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യസുരക്ഷ ക്ഷമിക്കാനാകാത്തവിധം വിട്ടുവീഴ്ച ചെയ്യപ്പെട്ടു; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

രാജ്യസുരക്ഷ ക്ഷമിക്കാനാകാത്തവിധം വിട്ടുവീഴ്ച ചെയ്യപ്പെട്ടു; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധിയുടെ ട്വീറ്റ്

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതുർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചൈനയുമായുള്ള ബന്ധത്തിൽ കേന്ദ്രസർക്കാരിന് പ്രത്യേക നയമില്ലാത്തതിനാൽ രാജ്യസുരക്ഷ ക്ഷമിക്കാനാകാത്തവിധം വിട്ടുവീഴ്ച ചെയ്യപ്പെടുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.

rahul

ചൈന അതിർത്തി പ്രശ്നത്തിൽ വിദേശകാര്യ മന്ത്രാലയവും സംയുക്ത സേനാ മേധാവിയും വ്യത്യസ്തമായ നിലപാടെടുത്തെന്ന മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ ആരോപണം.

'കേന്ദ്രസർക്കാരിന്റെ നയമില്ലായ്മയും മിസ്റ്റർ 56 ഇഞ്ച് ഭയപ്പെടുന്നതിനാലും നമ്മുടെ ദേശീയ സുരക്ഷ ക്ഷമിക്കാനാകാത്തവിധം വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. കേന്ദ്ര സർക്കാർ അസത്യം പ്രചരിപ്പിക്കുമ്പോൾ നമ്മുടെ അതിർത്തികൾ കാക്കാൻ ജീവൻ പണയപ്പെടുത്തുന്ന സൈനികരെക്കുറിച്ചാണ് എന്റെ ചിന്തകൾ.'- രാഹുൽ ഗാന്ധി വെള്ളിയാഴ്ച ട്വിറ്ററിൽ കുറിച്ചു.

വികസനത്തിന്റെ കാര്യത്തിൽ ഉത്തർപ്രദേശിനെ ഗുജറാത്താക്കി മാറ്റാൻ 56 ഇഞ്ച് നെഞ്ച് വേണമെന്ന് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതു സൂചിപ്പിച്ചാണ് രാഹുൽ ഗാന്ധിയുടെ പരിഹാസം. ചൈന ഇന്ത്യൻ പ്രദേശത്ത് വന്നു പുതിയ ഗ്രാമം പണിയുന്നെന്ന വിവാദം ശരിയല്ലെന്നും യഥാർഥ നിയന്ത്രണരേഖയിൽ ചൈനയുടെ ഭാഗത്താണ് ഗ്രാമങ്ങൾ ഉള്ളതെന്നുമാണ് സംയുക്ത സേനാ മേധാവി ജറനൽ ബിപിൻ റാവത്ത് വ്യാഴാഴ്ച പറഞ്ഞത്. യഥാർഥ നിയന്ത്രണരേഖ സംബന്ധിച്ച് ഇന്ത്യയുടെ ധാരണ ചൈന ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എൽഎസിയുടെ കിഴക്കൻ മേഖലയിൽ ടിബറ്റ് സ്വയംഭരണ പ്രദേശത്തിനും ഇന്ത്യയുടെ അരുണാചൽ പ്രദേശിനും ഇടയിലുള്ള തർക്ക പ്രദേശത്തിനുമുള്ളിൽ ചൈന ഒരു വലിയ ഗ്രാമം നിർമിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് അടുത്തിടെ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+