കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രദ്ധിക്കണേ ക്ഷയരോഗം പിന്നാലെയുണ്ട്

  • By Siniya
Google Oneindia Malayalam News

മുബൈ: ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ക്ഷയരോഗമുള്ളത് മുംബൈയിലെന്ന് റിപ്പോര്‍ട്ട് . മുംബൈയിലെ പ്രമുഖ ആശുപത്രിയായ സേവ് രിയില്‍ ജീവനക്കാരി മരിച്ചതിനെ തുടരന്നാണ് അന്വേഷണം നടത്തിയത്. കഴിഞ്ഞ മാസമാണ് രോഗം ബാധിച്ച് നഴ്‌സ് മരിച്ചത്. എന്നാല്‍ ഇതിനെതിരെ മരുന്നുകളൊന്നും കണ്ടുപിടിച്ചിട്ടില്ല. രോഗം ബാധിച്ച ഒട്ടേറെ ജീവനക്കാരും രോഗികളും ഈ ആശുപത്രിയിലുണ്ട്. രോഗികളെ കുടുംബം ഉപേക്ഷിച്ച നിലയിലാണ്. ലോകത്തില്‍ ഏറ്റവും കൂടതല്‍ ക്ഷയരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്. 2.6 ദശലക്ഷം ജനങ്ങള്‍ക്ക് തുമ്മലിലൂടെയും ചുമയിലൂടെയും രോഗം ബാധിച്ചിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ചൈനയാണ് ക്ഷയരോഗ ഭീഷണി നേരിടുന്ന മറ്റൊരു രാജ്യം.

1,200 ബെഡുള്ള ഈ ആശുപത്രിയില്‍ നിന്ന് ഒരു ദിവസം ആറു രോഗികള്‍ വരെ മരിക്കുന്നുണ്ടെന്ന് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടും മുതിര്‍ന്ന ഡോക്ടറുമായ രാജേന്ദ്ര നാനവാര പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഡസന്‍ കണക്കിന് ആശുപത്രി ജീവനക്കാരണ് ക്ഷയരോഗം ബാധിച്ച് മരണമടഞ്ഞത്. എന്നാല്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരങ്ങളിലൊന്നായ ഇവിടെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ ബാധിച്ചിരിക്കുന്നത്. ആശുപത്രയില്‍ എത്ര ജീവനക്കാര്‍ മരിച്ചു എന്നതില്‍ കൃത്യമായ കണക്കുകളില്ല.

tuber

ജീവനക്കാരില്‍ തന്നെ പല വിഭാഗക്കാരുമുണ്ട്. ഇവരില്‍ പലര്‍ക്കും രോഗം പിടിപ്പെട്ടിട്ടുണ്ടെന്ന് ലോക്കല്‍ വര്‍ക്കേസ് യുനിയന്റെ പ്രസിഡണ്ടായ പ്രകാശ് ദേവദാസ് പറഞ്ഞു. ഇപ്പോള്‍ ഉള്ള ജീവനക്കാരുടെ എണ്ണത്തില്‍ രോഗം ബാധിച്ചവരാണ് കൂടുതലുള്ളത്. രോഗം പെട്ടെന്ന് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളും ജീവനക്കാരും തമ്മില്‍ കൂടുതല്‍ അടുപ്പം ഉണ്ടവാറില്ല. അവര്‍ക്ക് രോഗപ്രതിരോധ ശേഷി കുറഞ്ഞതിനാലാണ് . 2011 ല്‍ 69 ജീവനക്കാരില്‍ രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. അതില്‍ 12 ജീവനക്കാര്‍ മരിച്ചു. 28 പേര്‍ ചികിത്സയിലാണ്. രോഗം ബാധിച്ച് കുറേ രോഗികള്‍ ഇപ്പോഴും ജോലി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുംബൈയിലെ മെഡിക്കല്‍ റിസേര്‍ച്ച് അന്വേഷണത്തില്‍ 2011 ലെ കണക്ക് അനുസരിച്ച് ക്ഷയരോഗമുള്ളവരില്‍ സേവ രി ആശുപത്രിയാണ് മുന്നില്‍. എന്നാല്‍ 2007 നും 2011 നും ഇടയ്ക്ക് 65 ജീവനക്കാര്‍ മരിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേരും പാചകക്കാരാണ്. ഇതില്‍ ശുചിത്വമില്ലായ്മയാണ് ഇതിനുള്ള കാരണം. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം രോഗങ്ങളെ നിയന്ത്രിക്കാന്‍ മാസ്‌ക് ധരിക്കണമെന്നാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതില്‍ പരാജയപ്പെട്ടെങ്കിലും ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് സൂപ്രണ്ട് പറഞ്ഞു.

നരേന്ദ്ര മോദി കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ആരോഗ്യ മേഖലയിലായിരിക്കും കൂടിതല്‍ ശ്രദ്ധ പതിപ്പിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യ ഇന്ന് രോഗങ്ങളുമായി മല്ലടികുകയാണ്. കഴിഞ്ഞ പത്തുവര്‍ഷമായി രോഗം നിയന്ത്രിക്കാന്‍ യാതൊരു വിധ സംവിധാനവും സര്‍ക്കാര്‍ ഏര്‍പ്പെടിത്തില്ലെന്ന് ക്ഷയ രോഗ, എയ്ഡ്‌സ് ആക്ടിവിസ്റ്റായ ലീന മേഘ്‌ന പറഞ്ഞു. രോഗം ബാധിച്ചവരെ മറ്റുള്ള ആശുപത്രികളില്‍ നിന്നും നേരെ വിടുന്നത് സേവ റി ആശുപത്രിയിലേക്കാണ്. നേരത്തെ രോഗം ബാധിച്ച നഴ്‌സുമാര്‍ മാസ്‌ക്‌സ് ധരിക്കാതെ വാര്‍ഡുകളില്‍ എത്തുന്നതിലൂെട കൂടെ വരുന്ന ബന്ധുക്കള്‍ക്കും രോഗം പിടിപ്പെടുന്നു.

രോഗത്തെ നിയന്ത്രിക്കാന്‍ കര്‍ശന നിയമങ്ങള്‍ പാലിക്കുമെന്നും അതിന് പദ്ധതികളുണ്ടെന്നും ആരോഗ്യ മന്ത്രാലയം സുനില്‍ ഖാപാര്‍ദേ പറഞ്ഞു. സേവ് രി ആശുപത്രിക്ക് എത്രയും പെട്ടെന്ന് സൗകര്യങ്ങള്‍ ലഭ്യമാക്കുമെന്നും പറഞ്ഞു.

English summary
Asia's largest tuberculosis hospital in Mumbai say staff deaths there are being under-reported, highlighting India's growing struggle to contain multi-drug resistant forms of the contagious, airborne disease.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X