28 അല്ല, 30 ദിവസം: മൊബൈല്‍ കമ്പനിക്കാരുടെ വളഞ്ഞ വഴി കയ്യോടെ പൊക്കി ട്രായ്, പുതിയ നിര്‍ദ്ദേശം
മുംബൈ: എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചര്‍, പ്രത്യേക താരിഫ് വൗച്ചര്‍, കോമ്പിനേഷന്‍ വൗച്ചര്‍ എന്നിവ 30 ദിവസത്തെ കാലാവധിയില്‍ നല്‍കണമെന്ന് ഇന്ത്യയുടെ ടെലികോം റെഗുലേറ്ററായ ട്രായ് നിര്‍ബന്ധമാക്കി. ഇതിന് പിന്നാലെ എല്ലാ ടെലികോം കമ്പനികളും 30 ദിവസം കാലാവധിയുള്ള റീച്ചാര്‍ജ് പ്ലാനും എല്ലാ മാസവും ഒരേ രീതിയില്‍ പുകതുക്കാവുന്നതുമായി റീച്ചാര്‍ജ് പ്ലാനും അവതരിപ്പിച്ചു.
ഇതുവരെ ഒരു ഉപഭോക്താവിന് പ്രതിമാസ റീച്ചാര്‍ജായി ലഭിച്ചിരുന്ന കാലാവധി 28 ദിവസമായിരുന്നു. എന്നാല്‍ ഇത് കമ്പനി കൂടുതല്‍ പണം ഈഈക്കാന്‍ വേണ്ടി വളഞ്ഞ വഴിയാണെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിഷയത്തില്‍ ട്രായ് ഇടപെട്ടത്. ഓരോ ടെലികോം സേവന ദാതാവും കുറഞ്ഞത് ഒരു പ്ലാന്‍ വൗച്ചറും ഒരു പ്രത്യേക താരിഫ് വൗച്ചറും മുപ്പത് ദിവസത്തെ കാലാവധിയുള്ള വാഗ്ദാനം ചെയ്യണമെന്നാണ് ട്രായ് അറിയിച്ചിരിക്കുന്നത്.
ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍

പ്രതിമാസ പ്ലാനുകള്‍ 28 ദിവസമാണ് കാലാവധിയെങ്കില്‍ ഒരു വര്‍ഷം 12 തവണ റീച്ചാര്‍ജ് ചെയ്യേണ്ട സ്ഥാനത്ത് 13 തവണ ചെയ്യേണ്ടിവരുന്നു. ചരുക്കിപ്പറഞ്ഞാല്‍ ഒരു വര്‍ഷത്തില്‍ ഒരു മാസത്തെ പണമാണ് കമ്പനികള്‍ക്ക് അധികമായി നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് ട്രായ് വിഷയത്തില്‍ ഇടപെട്ട് 30 ദിവസമായി വര്‍ദ്ധിപ്പിച്ചത്.
ചില മാസങ്ങളില്‍ 30 ദിവസവും ചില മാസങ്ങളില്‍ 31 ഉം ഫെബ്രുവരിയില്‍ 28, 29 എന്നീ ദിവസമുള്ളതിനാല്‍ ഓരോ തീയതികളില്‍ റീച്ചാര്‍ജ് ചെയ്യാന്‍ സാധ്യമല്ല. അങ്ങനെയെങ്കില്‍ ആ മാസങ്ങളിലെ അവസാന ദിവസത്തെ റീച്ചാര്‍ജ് ചെയ്തയാള്‍ക്ക് ഏപ്രില്‍ 30ന് ആയിരിക്കും അടുത്ത റീച്ചാര്‍ജ്.












Click it and Unblock the Notifications