• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹരീഷ് സാൽവെ... ഇന്ത്യയുടെ ഹീറോ, കുൽഭൂഷണ്‍ കേസ് വാദിച്ചത് 1 രൂപ പ്രതിഫലത്തിന്!

ദില്ലി: കുൽഭൂഷൻ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ടുള്ള അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ത്യുടെ നയതന്ത്ര വിജയമാണ്. ഇ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രഗത്ഭനായ അഭിഭാഷായനെയും ഇന്ത്യ അറിഞ്ഞിരിക്കണം. സുപ്രീം കോടതിയിലെ ഏറ്റവും പ്രശസ്തരായ അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാൽവെയായിരുന്നു അന്താരാഷ്ട്ര കോടതിയിൽ ഇന്ത്യക്ക് വേണ്ടി ഹാജരായത്.

നാലു വിമത എംഎല്‍എമാര്‍ തിരിച്ചെത്തിയേക്കും; ഒരാള്‍ റെഡി, കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് പ്രതീക്ഷ

അന്താരാഷ്ട്ര കോടതിയിൽ കുൽഭൂഷന്റെ വധശിക്ഷ സ്റ്റേ ചെയ്യിപ്പിച്ചതാണ് അദ്ദേഹത്തിന്റെ ആദ്യ വിജയം. ഇതിനെല്ലാം പുറമെ ഇന്ത്യയിലെ ഏറ്റവും പ്രഗൽഭനായ അഭിഭാഷകനായ സാൽവി കുൽഭൂഷൻ ജാദവിന്റെ കേസ് വാദിക്കാൻ വാങ്ങിയത് കേവലം ഒരു രൂപ മാത്രമാണ് എന്നുള്ളതാണ്.

വെറും ഒരു രൂപ ഫീസ്

വെറും ഒരു രൂപ ഫീസ്

ഹരീഷ് സാൽവെ ഈ കേസ് വാദിക്കാൻ ഒരു രൂപ മാത്രമാണ് ഫീസ് ഈടാക്കുന്നതെന്ന് മുൻ വിദേശകാര്യ മന്ത്രി സുരക്ഷ സ്വരാജായിരുന്നു ട്വീറ്റ് ചെയ്തിരുന്നത്. ട്വിറ്റിറിലെ ഒരു യൂസറിനുള്ള മറുപടിയായിരുന്നു സുഷമ സ്വരാജ് നൽകിയത്. ഇന്ത്യയിൽ ഇത്രയും കുറഞ്ഞ ഫീസിൽ വരുന്ന വേറെ ഏത് പ്രഘൽഭനായ അഭിഭാഷകനുണ്ടെന്നും അവർ ചോദിച്ചിരുന്നു.

യഥാർത്ഥ രാജ്യ സ്നേഹി

യഥാർത്ഥ രാജ്യ സ്നേഹി

സാൽവെ സ്വമേധയ ഒരു രൂപ ഫീസ് ഇടാക്കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇത് യഥാർത്ഥ ദേശിയതായാണെന്നും രാജ്യത്തിന്റെ വികാരം മനസിൽവെച്ചുകൊണ്ടാണ് കേന്ദ്രസർക്കാരിൽ നിന്ന് ഒരു രൂപ മാത്ര ഈടാക്കാൻ തീരുമാനിച്ചതെന്നും, ഇദ്ദേഹം യഥാർത്ഥ ദേശസ്നേഹിയാണെന്നും അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.

പ്രഗൽഭനായ അഭിഭാഷകൻ

പ്രഗൽഭനായ അഭിഭാഷകൻ

ഒരൊറ്റ സിറ്റിംഗിന് ആറുമുതൽ പതിനഞ്ചു വരെ ലക്ഷം പ്രതിഫലം വാങ്ങുന്ന സാൽവെ സാധാരണ വാങ്ങുന്നത്. ഇന്ന് ഇന്ത്യയിൽ കോൺസ്റ്റിട്യൂഷനൽ, ടാക്സേഷൻ, കമേഴ്‌സ്യൽ നിയമങ്ങളിൽ അദ്ദേഹത്തെക്കാൾ അവഗാഹമുള്ള, വാദിക്കാൻ അറിയുന്ന മറ്റൊരു അഭിഭാഷകനില്ല എന്ന് തന്നെ പറയാം.

ലാവലിൻ കേസും...

ലാവലിൻ കേസും...

പിണറായി വിജയനുവേണ്ടി ലാവലിൻ കേസിൽ വരെ സുപ്രീം കോടതിയിൽ വാദിച്ചത് ഇതേ ഹരീഷ് സാൽവെ തന്നെയാണ്. ഗുജറാത്ത് കലാപക്കേസടക്കമുള്ള പല നിർണായക കേസുകളിലും സുപ്രീം കോടതി അമിക്കസ് ക്യൂറിയായും ഹരീഷ് സാൽവെയെ നിയോഗിച്ചിട്ടുണ്ട്.

പ്രതിയോഗി ഖാവർ ഖുറേഷി

അതേസമയം ഹരീഷ് സാൽവെ നേരിട്ടത് ലണ്ടനിലെ കേംബ്രിഡ്‌ജ് സർവകലാശാലയിൽ നിന്നും എൽഎൽഎം ബിരുദം നേടിയ ക്വീൻസ് കൗൺസൽ ഖാവർ ഖുറേഷിയെയായിരുന്നു. ജാദവിന്റേതെന്ന മട്ടിൽ മുസ്‌ലിം പേരിലുള്ള ഒരു പാസ്‌പോർട്ടും, സൈനികതടവിൽ വെച്ച് റെക്കോര്‍ഡ് ചെയ്ത കുറ്റസമ്മതവീഡിയോയും മറ്റുള്ള രേഖകളും തെളിവുകളായി ഹാജരാക്കിയപ്പോൾ, അവയെല്ലാം വ്യാജമാണെന്ന് തെളിവുസഹിതം തന്നെ ഇന്ത്യക്കുവേണ്ടി സാൽവേയും വാദിച്ചു. തട്ടിക്കൊണ്ടുപോയതിനും, പീഡിപ്പിച്ചതിനുമൊക്കെയുള്ള തെളിവുകളും ഇന്ത്യ ഹാജരാക്കി. കോൺസുലാർ ആക്സസ് വേണമെന്ന് തുടര്‍ന്നും വാദിക്കുകയായിരുന്നു.

English summary
India's top lawyer Harish Sal;ve charged just Re 1 for Kulbhushan Jadhav case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X