ഇന്ത്യയിൽ തൊഴിലില്ലായ്മ റെക്കോർഡ് നിരക്കിൽ.. 7.2 ശതമാനം വര്‍ധനവ്... മോദി സർക്കാരിന് തിരിച്ചടിയാകുമോ?
ദില്ലി: ഇന്ത്യയിലെ തൊഴിലില്ലായ്മ 2016 മുതല്‍ 2019 വരെയുള്ള കാലയളവില്‍ ഏറ്റവും കൂടിയ തോതിലെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി. 2016ന് ശേഷമുള്ള ഏറ്റവും കൂടിയ തോതിലുള്ള തൊഴിലില്ലായ്മ നിരക്കാണ് ഫെബ്രുവരിയിലേതെന്ന് സിഎംഐഇ ഡാറ്റ വ്യക്തമാക്കുന്നു. 7.2 ശതമാനമാണ് ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചിരിക്കുന്നത്. 2018 ഫെബ്രുവരിയില്‍ 5.9 ശതമനമായിരുന്നു വര്‍ധന.
ഇന്ത്യയില്‍ തൊലില്‍ ചെയ്യുന്നവരുടെ എണ്ണം കഴിഞ്ഞ ഫെബ്രുവരിയില്‍ 406 മില്ല്യണ്‍ ആയിരുന്നു, ഇത് 2019ല്‍ 400 മില്യണായി. പതിനായിരം വീടുകള്‍ കേന്ദ്രീകരിച്ച് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി നടത്തിയ സര്‍വേയിലാണ് ഈ കണക്ക് പുറത്ത് വിട്ടത്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ മോദിക്ക് തിരിച്ചടി നല്കുന്ന കണക്കുകളാണിത്. തൊഴിലില്ലായ്മ നിരക്കിലെ കുറവും കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവും മോദിക്ക് തിരഞ്ഞെടുപ്പില്‍ ക്ഷീണമുണ്ടാക്കുന്നതാണ്.

ഡിസംബരില്‍ നാഷണല്‍ സാംപിള്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തൊഴിലില്ലായ്മ കണക്കുകള്‍ പൂഴ്ത്തി വയ്ക്കപ്പെടുകയും പിന്നീട് ഇത് മാധ്യമങ്ങള്‍ക്ക് ലഭിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ 45 വര്‍ഷങ്ങള്‍ക്കിടയില്‍ തൊഴിലില്ലായ്മ ഏറ്റവും കൂടുതല്‍ ഉണ്ടായത് മോദി സര്‍ക്കാറിന്റെ കാലത്താണെന്നായിരുന്നു സര്‍വേയില്‍ പറഞ്ഞിരുന്നത്. ഈ വിവാദംകെട്ടടങ്ങുമ്പോഴാണ് പുതിയ സര്‍വേ ഫലം പുറത്ത് വന്നിരിക്കുന്നത്.
നോട്ട് നിരോധനത്തിന് ശേഷം 11 മില്ല്യണ്‍ ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നതായി സിഎംഐഇ റിപ്പോര്‍ട്ട് പറയുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ തൊഴില്‍ രംഗത്ത് വലിയ പ്രത്യാഘാതം ആണ് ഉണ്ടാക്കിയതെന്നും പറയുന്നു. ലോകസഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ സര്‍വ്വേ ഫലം മോദിക്ക് പുതിയ വെല്ലുവിളി ആകും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications